വികാരാധീനനായി വിജയകാന്തിന് മുന്നിൽ കൈകൂപ്പി ആദരാഞ്ജലി അർപ്പിച്ച് വിജയ്

Date:

Share post:

നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിന് അന്ത്യാഞ്ജലി അർപ്പിച്ച് വിജയ്. ചെന്നൈയിലെ ഡിഎംഡികെ കാര്യാലയത്തിൽ വിജയകാന്തിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ചപ്പോഴാണ് വികാരാധീനനായി വിജയ് എത്തി അന്ത്യാഞ്ജലി അർപ്പിച്ചത്.

ഭൗതികശരീരത്തിന് മുന്നിൽ കൈകൂപ്പി പ്രാർത്ഥനയോടെ നിന്ന വിജയ് നിറകണ്ണുകളോടെയാണ് മടങ്ങിയത്. പ്രിയപ്പെട്ട ഒരാൾ വിടപറയുന്നതിൻ്റെ വേദന വിജയിയു മുഖത്ത് പ്രകടമായിരുന്നു. വിജയകാന്തിന്റെ ഭാര്യ പ്രേമലത ഉൾപ്പെടെയുള്ള കുടുംബാംഗങ്ങങ്ങളെ വിജയ് ആശ്വസിപ്പിക്കുകയും ചെയ്തു.

വിജയിയും വിജയകാന്തും തമ്മിൽ പതിറ്റാണ്ടുകൾ നീണ്ട ആത്മബന്ധമുണ്ട്. വിജയിയുടെ പിതാവ് എസ്.എ ചന്ദ്രശേഖർ സംവിധാനം ചെയ്ത ചിത്രങ്ങളിലായിരുന്നു തുടക്ക കാലത്ത് വിജയകാന്ത് കൂടുതലായും അഭിനയിച്ചത്. കൂടാതെ എസ്.എ ചന്ദ്രശേഖറിൻ്റെ സംവിധാനത്തിൽ വിജയകാന്ത് നായകനായ വെട്രി എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി വിജയ് സിനിമയിലേയ്ക്ക് അരങ്ങേറിയത്. നടൻ വിജയകാന്തിന് ആദരാഞ്ജലി അർപ്പിക്കൻ സിനിമാലോകവും ആരാധകരും ഡിഎംഡികെ കാര്യാലയത്തിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....