യുഎഇയുടെ 51-ാമത് ദേശീയ ദിനം പ്രമാണിച്ച് രണ്ടായിരത്തിലേറെ തടവുകാരെ മോചിപ്പിച്ച് ഭരണാധികാരികളുടെ ഉത്തരവ്. ജയിലില്‍ കഴിയുന്ന 1,530 തടവുകാരുടെ മോചനത്തിന് യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവിട്ടു. വിവിധ കേസുകളില്‍പ്പെട്ട തടവ് അനുഭവിക്കുന്നവരെയാണ് വിട്ടയ്ക്കുക.
മോചനം നേടിയ തടവുകാരുടെ കടബാധ്യതകള്‍ തീര്‍ക്കാനും ഉത്തരവുണ്ട്. മോചിപ്പിക്കപ്പെടുന്നവർക്ക് പുതിയ ജീവിതം ആരംഭിക്കാനും ഭാവിയെ കുറിച്ച് വീണ്ടും ചിന്തിക്കാനും കുടുംബത്തെ സേവിക്കാനും സമൂഹത്തിന് സംഭാവനകള്‍ നല്‍കാനും അവസരം നൽകാനാണ് ഈ തീരുമാനം.
ദേശീയ ദിനം പ്രമാണിച്ച് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 333 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു.
153 തടവുകാര്‍ക്ക് മോചനം നല്‍കാനാണ് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖിയുടെ ഉത്തരവ്. ദുബായിൽ 1040 തടവുകാരെ മോചിപ്പിക്കാൻ ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തും ഉത്തരവിട്ടു. അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുവൈമി 111 തടവുകാരെ മോചിപ്പിച്ചു.