ശസ്ത്രക്രിയയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി; 34-ാം വയസിൽ ബോഡിബിൽഡർ വിടവാങ്ങി

Date:

Share post:

പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകളും കാത്തിരിപ്പും വിഫലമാക്കി 34-ാം വയസിൽ ബോഡിബിൽഡർ വിടവാങ്ങി. പ്രശസ്‌ത ബ്രസീലിയൻ ബോഡിബിൽഡറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ക്രിസ്ത്യൻ ആൻസ് ആണ് ശസ്ത്രക്രിയയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മരണത്തിന് മുന്നിൽ കീഴടങ്ങിയത്.

വൃക്ക രോ​ഗത്തെത്തുടർന്ന് ഒരു വർഷമായി ചികിത്സയിലായിരുന്ന ക്രിസ്ത്യൻ രോ​ഗം മൂർച്ഛിച്ചതിനേത്തുടർന്ന് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. ഒരു വൃക്കയോടെയാണ് ക്രിസ്ത്യൻ ജനിച്ചുവീണത്. വളരെ അപൂർവ്വമായി മാത്രമാണ് ഇത്തരത്തിൽ ഒരു വൃക്കയോടെ ജനനം നടക്കുക. അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവൻ അപഹരിക്കാൻ കാരണവും. പ്രത്യേകിച്ച് ആരോ​ഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന ക്രിസ്ത്യൻ ബോഡി ബിൽഡിങ്ങിൽ അതീവ ശ്രദ്ധ പുലർത്തിവരികയായിരുന്നു. അങ്ങനെയിരിക്കെ 2022ലാണ് അദ്ദേഹത്തിന് വൃക്ക രോ​ഗം സ്ഥിരീകരിച്ചത്.

പരിശോധനാ ഫലം ലഭിച്ച ക്രിസ്ത്യൻ തന്റെ രോ​ഗവിവരം എല്ലാവരിൽ നിന്നും ആദ്യം മറച്ചുവെച്ചു. പിന്നീട് ഇതറിഞ്ഞ ബന്ധുക്കൾ അദ്ദേഹത്തെ തുടർ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഡോക്ടറുടെ നിർദേശ പ്രകാരം വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ ശസ്ത്രക്രിയയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ക്രിസ്ത്യന്റെ ആരോ​ഗ്യനില മോശമായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ബ്രസീലിലെ ഒരു ഫിറ്റ്നസ് സെന്ററിൽ പരിശീലകനായ ക്രിസ്ത്യൻ മോഡലിങ്ങിലും സജീവമായിരുന്നു.

 

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....