പേരറിവാളന്റെ അമ്മയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രിയുടെ അഭിനന്ദനം; നന്ദി പറഞ്ഞ് അ​ർപുതം അമ്മാൾ

Date:

Share post:

32 വർഷത്തെ ജയിൽ വാസം കഴിഞ്ഞ് മോചിതനായ പേരറിവാളൻ പുറത്തിറങ്ങാൻ കാരണം അമ്മ അ​ർപുതം അമ്മാളാണെന്ന് പറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. മൂന്ന് പതിറ്റാണ്ട് നിമയപോരാട്ടം നടത്തിയ അ​ർപുതം അമ്മാളിനെ സ്റ്റാലിൻ അഭിനന്ദിച്ചു. ‘പേരറിവാളന് ആശംസകൾ. സംസ്ഥാനത്തിന്റെ ഭരണത്തിൽ ​ഗവർണർക്ക് ഇടപെടാൻ അവകാശമില്ലെന്ന് തെളി‍ഞ്ഞതായും’ സ്റ്റാലിൻ വ്യക്തമാക്കി.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉൾപ്പടെ മകന്റെ മോചനത്തിന് സഹായിച്ച എല്ലാവർക്കും നന്ദി പറയുകയാണെന്നാണ് പേരറിവാളന്റെ അമ്മ അ​ർപുതം അമ്മാൾ പ്രതികരിച്ചത്.

പേരറിവാളന്റെയും അമ്മയുടെയും ഹർജികളിലാണ് ജസ്റ്റിസ് എൽ നാ​ഗേശ്വര റാവു വിധി പ്രസ്താവിച്ചത്. കേന്ദ്ര സർക്കാരിനെ ഇക്കാര്യത്തിൽ സുപ്രിംകോടതി വിമർശിച്ചിരുന്നു. ജയിലിൽ നല്ല നടപ്പായിരുന്നിട്ടും പേരറിവാളനോട് വിവേചനം കാണിക്കുന്നുവെന്നായിരുന്നു സുപ്രിംകോടതിയുടെ വിമർശനം.
ഭരണഘടനയുടെ അനുഛേദം 142 ഉപയോഗിച്ചാണ് ഉത്തരവ് വന്നിരിക്കുന്നത്. മോചനം തീരുമാനിക്കാൻ അധികാരം രാഷ്ട്രപതിക്ക് മാത്രമെന്ന കേന്ദ്രസർക്കാർ വാദം തളളിയാണ് ഉത്തരവ്. മോചനത്തിനുളള ശുപാർശ അകാരണമായി വൈകിപ്പിക്കാൻ ഗവർണർക്ക് കഴിയില്ലെന്നും കോടതി പറഞ്ഞു. വിചാരണക്കോടതിയിൽ നിന്ന് സുപ്രിംകോടതി വരെ നീണ്ട പേരറിവാളന്റെ അമ്മയുടെ നിയമപോരാട്ടത്തിന്റെ ഫലം കൂടിയാണ് ഇന്നത്തെ വിധി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...