ഖത്തർ ലോകകപ്പിന് അഞ്ച് നാൾ മാത്രം ബാക്കിനിൽക്കെ സൗഹൃദമത്സരത്തിന് മെസ്സിയും സഹതാരങ്ങളും യുഎഇയിലെത്തി. 16ന് വൈകിട്ട് മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിലാണ് സൗഹൃദ മത്സരം. മെസ്സിയ്ക്കോപ്പം ഏഞ്ചൽ ഡി മരിയയും മാർട്ടിനസും ജൂലിയൻ അൽവാരസും യുഎഇയുമായുളള സൗഹൃദ മത്സരത്തിന് ഇറങ്ങും.. ഫിഫ വേൾഡ് കപ്പിന് മുൻപ് മെസ്സയുടേയും സഹതാരങ്ങളുടേയും അവസാന വാം അപ് മത്സരമാണിത്.
അർജന്റീനയുമായുള്ള സൗഹൃദ മത്സരം യുഎഇ ടീമിന് മികച്ച അനുഭവമായിരിക്കുമെന്ന് അബുദാബി സ്പോർട്സ് കൗൺസിൽ വൃത്തങ്ങൾ സൂചിപ്പിച്ചു. മത്സരത്തിന്റെ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റുതീർന്നിരുന്നു. അതേസമയം അബുദാബി അൽ നഹ്യാൻ സ്റ്റേഡിയത്തില്‍ പരിശീലനത്തിന് ഇറങ്ങിയ താരങ്ങളെ കാണാന്‍ ആയിരക്കണക്കിന് ആരാധകര്‍ തടിച്ചുകൂടി. നിരവധി മലയാളികളും എത്തിയിരുന്നു.
ഈ മാസം 22നാണ് അര്‍ജന്‍റീനയുടെ ലോകകപ്പിലെ ആദ്യമത്സരം. സൗദി അറേബ്യയാണ് എതിരാളികൾ. 26ന് മെക്‌സിക്കോ, 30ന് പോളണ്ട് എന്നീ ടീമുകളുമായും മത്സരമുണ്ട്. പരിശീലകന്‍ ഉൾപ്പടെ ടീമിന്‍റെ ആദ്യസംഘം ഖത്തറിലെത്തിക്കഴിഞ്ഞു. യുഎഇയുമായുളള സൗഹൃദ മത്സരത്തിന് ശേഷം മെസ്സിയും മറ്റ് താരങ്ങളും ടീമിനൊപ്പം ചേരും.