യുഎഇ ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് ഇനി കോഴിക്കോട് സ്വദേശിയാണ്. മെൻസ് ടി20 എമേർജിങ് ടീംസ് ഏഷ്യാ കപ്പിനുള്ള യുഎഇ ടീമിനെയാണ് കല്ലായി സ്വദേശിയായ ബാസിൽ ഹമീദ് നയിക്കുക. യുഎഇ ക്രിക്കറ്റ് ടീമിന്റെ തലപ്പത്ത് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് ബാസിൽ.
6 വർഷമായി യുഎഇ ക്രിക്കറ്റ് ടീമിൽ ഓൺറൗണ്ടറായ ബാസിൽ ഹമീദിന്റെ മികച്ച പ്രകടനമാണ് ക്യാപ്റ്റൻ പദവിയിലേക്ക് എത്തിച്ചത്. അതോടൊപ്പം 100 രാജ്യാന്തര മത്സരം കളിച്ച ആദ്യ മലയാളിയാണ് ബാസിൽ ഹമീദ്. ഇന്റർനാഷനൽ ക്രിക്കറ്റിൽ 1500ലേറെ റൺസും 70ലേറെ വിക്കറ്റും നേടിയ ആദ്യ മലയാളി കൂടിയാണ്.
എമർജിങ് ടീമിൽ ഇന്ത്യ എ, പാക്കിസ്ഥൻ എ, ഒമാൻ എന്നീ ടീമുകളെയാണ് യുഎഇ നേരിടുക. 15 അംഗ ടീമിൽ 2 മലയാളികൾ ഉൾപ്പെടെ 9 ഇന്ത്യക്കാരുണ്ട്.
യുഎഇ ടീം ഇവരാണ്: ബാസിൽ ഹമീദ് (ക്യാപ്റ്റൻ), വിഷ്ണു സുകുമാരൻ, അൻഷ് ടാണ്ഠൻ, അര്യാൻഷ് ഷർമ, മയാങ്ക് കുമാർ, മുഹമ്മദ് ജവാദുല്ല, മുഹമ്മദ് ഫാറൂഖ്, നിലാൻ കേശ് വാനി, ധ്രുവ് പരേഷാർ, രാഹുൽ, രാജാ ആകിഫുല്ലാഖാൻ, സഞ്ചിത് ശർമ, ഒമൈദ് റഹ്‌മാൻ, സയ്യിദ് ഹൈദർ, തനിഷ് സൂരി