ഏഷ്യൻ കപ്പ് ടിക്കറ്റ് വിൽപന ആരംഭിച്ചു; ടിക്കറ്റ് നിരക്ക് 25 റിയാൽ മുതൽ

Date:

Share post:

2024 ജനുവരിയിൽ ദോഹയിൽ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് 2023-ന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചു. ഘട്ടം ഘട്ടമായി പൂർണമായും ഓൺലൈൻ വഴിയാണ് ടിക്കറ്റ് വിൽപന. നാല് വിഭാഗങ്ങളിലായാണ് ടിക്കറ്റുകൾ ലഭ്യമാക്കുക. 25 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. ക്രെഡിറ്റ്-ഡെബിറ്റ് കാർഡ്, ഗൂഗിൾ പേ, ആപ്പിൾ പേ എന്നിവ മുഖേന ഓൺലൈനിൽ പേമെന്റ് നടത്താം. അംഗപരിമിതിയുള്ളവർക്ക് 4 വിഭാഗങ്ങളിലും അക്സസിബിലിറ്റി ടിക്കറ്റുകളും ലഭിക്കും.

ടിക്കറ്റെടുത്തവർക്ക് റീ-സെയിൽ ചെയ്യണമെങ്കിൽ ടൂർണമെന്റിന്റെ ഔദ്യോഗിക ടിക്കറ്റ് റീ-സെയിൽ പ്ലാറ്റ്ഫോം വഴി വിൽക്കാനും സാധിക്കും. കൂടാതെ ഏഷ്യൻ കപ്പിൽ ഹയാ കാർഡ് ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് ഏഷ്യൻ കപ്പ് നടത്തപ്പെടുന്നത്. 9 സ്റ്റേഡിയങ്ങളിലായി 24 ടീമുകൾ മാറ്റുരയ്ക്കുന്ന 51 മത്സരങ്ങളാണ് നടക്കുന്നത്. ലുസെയ്ൽ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന – ഫൈനൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ടിക്കറ്റുകൾ http://tickets.qfa.ga/afc2023 എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....