എംബപെക്കായി വലവിരിച്ച് അൽ ഹിലാൽ; വാ​ഗ്ദാനം ചെയ്തത് 6,346 കോടിയുടെ റെക്കോർഡ് തുക

Date:

Share post:

ഫ്രഞ്ച് ക്ലബ് പിഎസ്ജിൽ നിന്നും സ്ട്രൈക്കർ കിലിയൻ എംബപെയെ സ്വന്തമാക്കാൻ വലവിരിച്ച് സൗദി അറേബ്യൻ പ്രൊ ലീഗ് ക്ലബ് അൽ ഹിലാൽ. വൻതുക വാഗ്ദാനം ചെയ്താണ് താരത്തെ അൽ ഹിലാൽ ക്ഷണിക്കുന്നത്. പ്രതിവർഷം 70 കോടി യൂറോ (ഏകദേശം 6,346 കോടി രൂപ) വാർഷിക പ്രതിഫലം ഹിലാൽ എംബപെയ്ക്ക് ഓഫർ ചെയ്തെന്നാണ് റിപ്പോർട്ട്. ഇതിനു പുറമേ 30 കോടി യൂറോ (ഏകദേശം 2,700 കോടി രൂപ) ട്രാൻസ്ഫർ ഫീസായി പിഎസ്ജിക്കും നൽകും.

ഹിലാലിന്റെ ഓഫർ പിഎസ്ജി സ്വീകരിക്കുകയും എംബപെയോട് നേരിട്ടു ചർച്ച നടത്താൻ നിർദേശിക്കുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അടുത്ത വർഷം കരാർ കാലാവധി തീർന്നാലുടൻ താൻ ക്ലബ് വിടും എന്ന് എംബപെ പറഞ്ഞത് പിഎസ്ജിയെ ചൊടിപ്പിച്ചിരുന്നു. പോവുകയാണെങ്കിൽ ഈ സീസണിൽ തന്നെ പോവുക അല്ലെങ്കിൽ പുതിയ കരാർ ഒപ്പു വയ്ക്കുക എന്നാണ് പിഎസ്ജി എംബപെയോടു മറപടി പറഞ്ഞത്. കരാർ കാലാവധി തീർന്നതിനു ശേഷം പോവുകയാണെങ്കിൽ വൻതുക ട്രാൻസ്ഫർ ഫീ ക്ലബ്ബിനു കിട്ടില്ല എന്നതാണ് ഇതിനുള്ള കാരണം. എംബപെയും പിഎസിജിയും തമ്മിലുള്ള ഈ അസ്വാരസ്യങ്ങൾ മുതലെടുത്താണ് ക്ലബ്ബ് ഓഫർ വെച്ചിരിക്കുന്നത്.

അടുത്ത വർഷം കരാർ കാലാവധി തീർന്നശേഷം ക്ലബ്ബ് മാറാൻ എംബപെ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡുമായി ധാരണയിലെത്തിയതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ പിഎസ്ജിയുടെ ഈ നിലപാട് അറിഞ്ഞതോടെ ഈ സീസണിൽ എംബപെയെ സ്വന്തമാക്കുന്നതിനെക്കുറിച്ച് റയൽ മൗനം പാലിക്കുകയാണ്. ഇതോടെയാണ് മോഹിപ്പിക്കുന്ന വാഗ്ദാനവുമായി സൗദി ക്ലബ് രംഗത്തെത്തിയത്. ഒരു സീസണിന് വേണ്ടി മാത്രമാണെങ്കിലും എംബപെയുമായി കരാർ ഒപ്പിടാൻ താത്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് സൗദി ക്ലബ്ബ്. ഹിലാലിന്റെ ഓഫർ സ്വീകരിക്കുകയാണെങ്കിൽ എംബപെ ക്ലബ് ഫുട്ബോളിലെ ഏറ്റവും മൂല്യമേറിയ താരമാകും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....