ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിലെ സുരക്ഷ പരിശോധന പൂര്‍ത്തിയായി. ഫിഫ ലോകകപ്പ് ഖത്തർ സുരക്ഷ സമിതിയുമായും സഖ്യകക്ഷികളുമായും സഹകരിച്ചാണ് പരിശോധന . വിവധ തരത്തിലുളള ആയുധ പ്രയോഗങ്ങൾ, രാസായുധം, റേഡിയേഷന്‍ എന്നിവ സംബന്ധിച്ച പരിശോധനകളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഉദ്ഘാടനമത്സരം നടക്കുന്ന അൽ ബെയ്ത് സ്റ്റേഡിയം ഉൾപ്പടെ എട്ട് സ്റ്റേഡിയങ്ങളിലും വന്‍ സുരക്ഷയും ഒരുക്കിക്കഴിഞ്ഞു.
അര്‍ജന്‍റീന, ജപ്പാന്‍, യുഎസ് തുടങ്ങിയ പ്രമുഖ ടീമുകൾ ഇതിനകം ഖത്തറില്‍ എത്തിയിട്ടുണ്ട്. 14ന് ശേഷം കൂടുതല്‍ ടീമുകൾ ഖത്തറിലെത്തും. എന്നാല്‍ 19ന് മാത്രമേ ബ്രസീല്‍ ടീം ഖത്തറിലെത്തൂ. ഫുട്ബോൾ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ലയണ്ണല്‍ മെസ്സി 16ന് അര്‍ജന്‍റീനയുടെ ടീമിനൊപ്പം ചേരും. നെയ്മര്‍, ക്രിസ്റ്റ്യാനൊ റൊണാൾഡോ എന്നിവര്‍ ടീമിനൊപ്പം 19നാണ് എത്തിച്ചേരുക. നവംബര്‍ 20 മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഡിസംബര്‍ 18നാണ് ഫൈനല്‍.
ലക്ഷക്കണക്കിന് ആരാധകര്‍ ഖത്തറിലേക്ക് വരും ദിവസങ്ങളില്‍ എത്തിച്ചേരും. ഫ്രാന്‍സില്‍നിന്ന് പതിനായിരം കാണികൾ എത്തുമെന്നാണ് ഫ്രാന്‍സ് എംബസിയുടെ നിഗമനം.സൗദിയില്‍നിന്ന് ബസ് സര്‍വ്വീസുകൾക്കും തുടക്കമായിട്ടുണ്ട്. അതേസയമം ടൂര്‍ണമെന്‍റില്‍ ഇന്ത്യ ഇല്ലെങ്കിലും പതിയായിരക്കണക്കിന് ഇന്ത്യന്‍ ആരാധകരും നേരിട്ട് മത്സരം കാണാന്‍ ഖത്തറിലെത്തിച്ചേരും.