ഗൾഫ് പര്യടനത്തിനെത്തിയ തുർക്കിയ പ്രസിഡന്റിന് ലയണൽ മെസ്സി ഒപ്പുചാർത്തിയ ഫുട്ബാൾ സമ്മാനമായി നൽകി ഖത്തർ അമീർ

Date:

Share post:

തുർക്കിയ പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാന് ഇതിഹാസതാരം ലയണൽ മെസ്സി ഒപ്പുചാർത്തിയ ഫുട്ബാൾ സമ്മാനമായി നൽകി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ഗ​ൾ​ഫ് സ​ന്ദ​ർ​ശ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തു​ർ​ക്കി​യ പ്ര​സി​ഡ​ന്റ് റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​ൻ ചൊ​വ്വാ​ഴ്ച വൈ​കുന്നേരമാണ് ദോ​ഹ​യി​ലെ​ത്തിയത്. പ്ര​സി​ഡ​ന്റാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ശേ​ഷം ന​ട​ത്തു​ന്ന ആ​ദ്യ ഗ​ൾ​ഫ് പ​ര്യ​ട​ന​ത്തി​ൽ സൗ​ദി​യി​ലെ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി​യതിനു പിന്നാലെയായിരുന്നു ഖത്തർ സന്ദർശനം. കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബാളിന്റെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് വേണ്ടി ഉപയോഗിച്ച അഡിഡാസിന്റെ ‘അൽ ഹിൽമ്’ പന്താണ് ഉർദുഗാന് അമീർ സമ്മാനമായി നൽകിയത്.

അതേസമയം തുർക്കിഷ് നിർമിത ഇലക്ട്രിക് കാറുകൾ ഉർദുഗാൻ അമീറിനും സമ്മാനമായി നൽകി. ‘ടോഗ്’ ഓട്ടോമൊബൈൽസ് നിർമിച്ച രണ്ട് കാറുകളാണ് ലുസൈൽ പാലസിൽ വെച്ച് ഉറുദുഗാൻ സമ്മാനിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സൗഹൃദത്തിന്റെ പ്രതീകമായാണ് അമീറിന് തദ്ദേശീയ ബ്രാൻഡായ ‘ടോഗി’ന്റെ കാറുകൾ അദ്ദേഹം സമ്മാനിച്ചത്. കൂടാതെ ഓട്ടോമൊബൈൽ വ്യവസായത്തിന്റെയും ഇലക്ട്രിക് കാറിന്റെയും സവിശേഷതകൾ അമീറിന് വിശദീകരിച്ചു നൽകുകയും ചെയ്തു. തുടർന്ന് ഉർദുഗാനെ മുൻസീറ്റിലിരുത്തി അമീർ സ്വയം പുതുമോടിയുള്ള കാർ ഓടിച്ചു പോകുന്ന ചിത്രങ്ങളും വൈറലാണ്.

ദോ​ഹ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ഡോ. ​ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ അ​തി​യ്യ​യു​ടെ നേ​തൃ​ത്വ​ത്തിലുള്ള ഉ​ന്ന​ത സം​ഘമാണ് തുർക്കിയ പ്രസിഡന്റ്‌ ഉർ​ദു​ഗാ​നെ സ്വീ​ക​രി​ച്ചത്. കൂടാതെ തു​ർ​ക്കി​യ​യി​ലെ ഖ​ത്ത​ർ അം​ബാ​സ​ഡ​ർ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ നാ​സ​ർ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, ഖ​ത്ത​റി​ലെ തു​ർ​ക്കി​യ അം​ബാ​സ​ഡ​ർ ഡോ. ​മു​സ്ത​ഫ ഗോ​ക്സു എ​ന്നി​വ​രും സ്വീകരണ വേളയിൽ സം​ബ​ന്ധി​ച്ചു. അതേസമയം പ്ര​സി​ഡ​ന്റി​ന്റെ സ​ന്ദ​ർ​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി തു​ര്‍ക്കി​യ വൈ​സ് പ്ര​സി​ഡ​ന്റ് ഷെ​വ്ദെ യി​ല്‍മ​സും ധ​ന​മ​ന്ത്രി മെ​ഹ്മെ​ദ് സിം​സേ​കും അ​ട​ങ്ങു​ന്ന ഉ​ന്ന​ത​ത​ല സം​ഘം ക​ഴി​ഞ്ഞ​യാ​ഴ്ച ഖ​ത്ത​ർ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...