ഏഷ്യൻ ഗെയിംസിൽ ടീം ഇന്ത്യയ്ക്ക് പുതിയ ജേഴ്സി തയ്യാറാക്കും. 5 പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ടീം ജേഴ്സിയുടെ ഭാഗമായ ബിസിസിഐയുടെ ഔദ്യോഗിക മുദ്രയില്ലാതെയാണ് ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ജേഴ്സി ഇത്തവണ തയ്യാറാക്കുന്നത്. ബിസിസിഐയുടെ ലോഗോയ്ക്ക് പകരം ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷന്റെ (ഐഒഎ) ലോഗോയാണ് പതിക്കുക.
ബിസിസിഐയുടെ കിറ്റ് സ്പോൺസറായ ഡ്രീം ഇലവന് പകരം ഏഷ്യൻ ഗെയിംസ് ടീമുകളുടെ സ്പോൺസറായ ജെഎസ്ഡബ്ല്യുവിന്റെ ലോഗോയും ജേഴ്സിയിലുണ്ടാകും. ഏഷ്യൻ ഗെയിംസിൽ ടീമുകൾ പങ്കെടുക്കുന്നത് ഇന്ത്യൻ ഒളിംപിക് അസോസിയേഷന് കീഴിലായതിനാലാണ് ഈ മാറ്റം. ഇതേ കാരണത്താൽ, ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഏഷ്യൻ ഗെയിംസ് ജേഴ്സിയിലും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ലോഗോയുമുണ്ടാകില്ല.