ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ; ഷൂട്ടിങ്ങിൽ മനു ഭാകർ – സരബ്ജ്യോത് സഖ്യത്തിന് വെങ്കലം

Date:

Share post:

പാരീസ് ഒളിമ്പിക്സിൽ വീണ്ടും മെഡൽ നേടി ഇന്ത്യ. ഷൂട്ടിങ് റേഞ്ചിൽ നിന്നാണ് ഒരിക്കൽക്കൂടി രാജ്യം മെഡൽ സ്വന്തമാക്കിയിരിക്കുന്നത്. 10 മീറ്റർ എയർ പിസ്റ്റൾ മിക്സ്ഡ് ടീമിനത്തിൽ മനു ഭാകർ – സരജ്യോത് സിങ് സഖ്യമാണ് ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക്സിലെ രണ്ടാമത്തെ മെഡൽ നേടിയത്.

ദക്ഷിണ കൊറിയയുടെ ഓ യെ ജിൻ – ലീ വുൻഹോ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇരുവരും വെങ്കലം നേടിയത്. കൊറിയൻ സഖ്യത്തിനെതിരെ 16-10-നായിരുന്നു ഇന്ത്യയുടെ ജയം. യോഗ്യതാ റൗണ്ടിൽ മൂന്നാമതെത്തിയാണ് മനു – സരബ്ജോത് സഖ്യം ഫൈനലിലേയ്ക്ക് കടന്നത്.

സ്വാതന്ത്യത്തിന് ശേഷം ഇന്ത്യയ്ക്കായി ഒരേ ഒളിമ്പിക്സിൽ ഇരട്ട സ്വർണം നേടുന്ന ആദ്യത്തെ താരമെന്ന നേട്ടവും ഇതോടെ മനു ഭാകർ സ്വന്തമാക്കി. കഴിഞ്ഞ ദിവസം 10 മീറ്റർ എയർ പിസ്റ്റ‌ൾ വിഭാഗത്തിൽ മനു ഇന്ത്യയ്ക്കായി വെങ്കലം നേടിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്രവും മനു സ്വന്തം പേരിൽ എഴുതിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....