വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഇരുപരമ്പരകളിലും രോഹിത് ശർമയുടെ നേതൃത്വത്തിലായിരിക്കും ടീം അണിനിരക്കുക. ഏകദിന ടീമിൽ മലയാളി സാന്നിധ്യമായി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ഇടംനേടി. ഇരുടെസ്റ്റുകളിലും മുൻപന്തിയിൽ വിരാട് കോലിയുമുണ്ട്. അഞ്ച് മത്സരങ്ങളുള്ള ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, യശസ്വി ജയ്സ്വാൾ, അജിൻക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദൂൽ ഠാക്കൂർ, അക്ഷർ പട്ടേൽ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്ഘട്ട്, നവ്ദീപ് സെയ്നി എന്നിവരാണ് അണിനിരക്കുക.
രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ ഒരുങ്ങുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ഷാർദൂൽ ഠാക്കൂർ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, യുസ്വേന്ദ്ര ചെഹൽ, കുൽദീപ് യാദവ്, ജയ്ദേവ് ഉനദ്ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്ക്, മുകേഷ് കുമാർ എന്നിവർ ഇന്ത്യക്കായി പോരാടും.