2029-ലെ ലോക അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് ആതിഥ്യം വഹിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി ഇന്ത്യ. അമൃത്സറിൽ നടക്കുന്ന ഇന്ത്യൻ അത്ലറ്റിക്സ് ഫെഡറേഷൻ വാർഷികയോഗത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോർജാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
2027-ലെ ലോക ചാമ്പ്യൻഷിപ്പ് നടത്തുന്നതിനുള്ള നീക്കങ്ങൾ നേരത്തേ ഇന്ത്യ നടത്തിയിരുന്നു. എന്നാൽ പിന്നീട് അത് ഉപേക്ഷിച്ചാണ് 2029-ലെ ചാമ്പ്യൻഷിപ്പിന് ആതിഥ്യം വഹിക്കാൻ ശ്രമങ്ങൾ ആരംഭിച്ചത്. 2030-ലെ യൂത്ത് ഒളിമ്പിക്‌സിനും 2036-ലെ ഒളിമ്പിക്‌സിനും ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പുകൾ ഇതിനോടകം ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ മുന്നോടിയായാണ് ലോക അത്ലറ്റിക്‌സിനും വേദിയാകാൻ ഒരുങ്ങുന്നത്.
2025-ൽ ലോക അത്ലറ്റിക്സിന് ടോക്യോ ആണ് വേദിയാകുക. 2027-ലെ ചാമ്പ്യൻഷിപ്പ് നടത്താൻ താത്പര്യമുള്ള രാജ്യങ്ങളിൽ നിന്ന് ഇതിനോടകം അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു.