2023 ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ കരുത്ത് തെളിയിച്ച് ഇന്ത്യൻ താരങ്ങൾ. ഇന്ത്യയുടെ മലയാളി താരമായ എച്ച്.എസ്.പ്രണോയ്, ലക്ഷ്യ സെൻ എന്നിവർ പുരുഷ സിംഗിൾസ് വിഭാഗത്തിലും സാത്വിക് സായ്രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം പുരുഷ ഡബിൾസ് വിഭാഗത്തിലും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവായ ലക്ഷ്യ സെൻ നേരിട്ടുള്ള ഗെയിമുകൾക്ക് ജപ്പാന്റെ കാന്റ സുനേയാമയെ തകർത്താണ് ക്വാർട്ടറിലെത്തിയത്. സ്കോർ: 21- 14, 21-16 ആണ്. ഇന്ത്യയുടെ തന്നെ കിഡംബി ശ്രീകാന്തിനെ കീഴടക്കി പ്രണോയ് അവസാന എട്ടിലെത്തുകയും പിന്നീട് കടുത്ത പോരാട്ടത്തിനൊടുവിൽ വിജയിക്കുകയുമായിരുന്നു. സ്കോർ: 19-21, 21-9, 21- 9 എന്ന നിലയിലാണ്. സാത്വിക്-ചിരാഗ് സഖ്യം നേരിട്ടുള്ള ഗെയിമുകൾക്ക് ഡാനിഷ് സഖ്യമായ ലസ്സ മോൾഹെഡെ-ജെപ്പെ ബേ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ക്വാർട്ടറിലെത്തിയത്. സ്കോർ: 21-17, 21- 11 എന്നിങ്ങനെയാണ്.