ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍. പാകിസ്ഥാനെതിരെ 2024 ജനുവരിയിൽ നടക്കുന്ന മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിനോട് താരം വിടപറയും. ഇക്കാര്യം വാർണർ തന്നെയാണ് വ്യക്തമാക്കിയത്.
“2024 ലോകകപ്പ് മിക്കവാറും എന്റെ അവസാന മത്സരമായിരിക്കും എന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. ഇതിന് ശേഷം വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര കളിക്കില്ല. പാകിസ്ഥാനെതിരെ നാട്ടിൽ നടക്കുന്ന പരമ്പരയോടെ ടെസ്റ്റ് കരിയർ അവസാനിപ്പിക്കും.” എന്നാണ് അദ്ദേഹം പറഞ്ഞത്. വരും വർഷം ഐപിഎൽ അടക്കമുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റുകളിൽ കളിക്കണമെന്ന ആഗ്രഹവും വാർണർ തുറന്നുപറഞ്ഞു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്നതിന് മുമ്പ് ഓസ്ട്രേലിയക്കായി 2009ൽ രാജ്യാന്തര അരങ്ങേറ്റം കുറിച്ച താരമാണ് ഡേവിഡ് വാർണർ. ഓസീസിന്റെ വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ആഷസിനുമുള്ള സ്ക്വാഡുകളിൽ വാർണറുണ്ട്. ടെസ്റ്റിൽ 102 കളികളിൽ 45.58 ശരാശരിയിലും 71.04 സ്ട്രൈക്ക് റേറ്റിലും വാർണർക്ക് 8158 റൺസുണ്ട്.