ഗുസ്‌തി താരങ്ങൾക്ക് വിദേശ പരിശീലനത്തിന് പോകാൻ കേന്ദ്ര കായികമന്ത്രാലയം അനുമതി നൽകി. ബജ്‌രംഗ് പുനിയയ്ക്കും സാക്ഷി മാലിക്കിനും വിദേശത്തേക്ക് പോകാം. താരങ്ങളുടെ അപേക്ഷ കായിക മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. കിർഗിസ്ഥാനിലും ഹംഗറിയിലുമായാണ് പരിശീലനം നടക്കുക. താരങ്ങള്‍ ജൂലൈ ആദ്യ വാരം വിദേശത്തേക്ക് യാത്ര തിരിക്കും.
പരിശീലകൻ അടക്കം ഏഴ് പേർക്ക് ഒപ്പം പോകാനും അനുമതിയുണ്ട്. ബജ്‌രംഗ് പുനിയ കിര്‍ഗിസ്ഥാനിലെ ഇസ്സിക് കുളിലും വിനേഷ് ഫോഗത്ത് ഹങ്കറിയിലെ ബുഡാപെസ്റ്റിലുമാണ് പരിശീലനം നടത്തുന്നത്. ഏഷ്യന്‍ ഗെയിംസ്, ലോക ചാമ്പ്യന്‍ഷിപ്പ് എന്നിവ മുന്‍നിര്‍ത്തിയാണ് ഇരുവരുടേയും വിദേശ പരിശീലനം.
ലോക ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗെയിംസ് എന്നിവയ്‌ക്കായുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുകയാണ് പുനിയയുടെയും ഫോഗത്തിന്‍റേയും പ്രധാന ലക്ഷ്യം. ചൈനയിലെ ഹാങ്ഝൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനും സെര്‍ബിയിലെ ബെല്‍ഗ്രേഡില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനും മുന്നോടിയായി വിദേശ പരിശീലനത്തിന് അനുമതി തരണമെന്ന് ഇരുവരും സ്പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലണ് കായിക മന്ത്രാലയം അനുമതി നൽകിയത്.