ഇടിക്കൂടിനെ പ്രണയിച്ച് മേരി

Date:

Share post:

അങ്ങനെയൊന്നും വിരമിക്കില്ല ഇടിക്കൂട്ടിലെ ഈ റാണി. അത്രമേൽ ഇഷ്ടമാണ് അവൾക്ക് ഈ ഇടിക്കൂടിനെ.. പ്രാണ വായു എന്ന് പറയുന്ന പോലെ. തന്റെ നാൽപ്പത്തിയൊന്നാം വയസ്സിലും അവൾ ഇടിക്കൂടിനെ തീവ്രമായി പ്രണയിക്കുന്നു. മറ്റാരുമല്ല, രാജ്യത്തിന്റെ അഭിമാനമായ മേരി കോം. പുതുവർഷത്തിന്റെ ആരംഭത്തിൽ മേരികോം വിരമിച്ചു എന്ന തരത്തിൽ ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു, റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ട ഉടനെ മേരികോം ​​രം​ഗത്ത് വന്നു. താൻ ബോക്സിം​ഗിൽ നിന്ന് വിരമിച്ചിട്ടില്ലെന്നും വിരമിച്ചാൽ ആദ്യം മാധ്യമങ്ങളെ അറിയിക്കും എന്നായിരുന്നു അവർ പറഞ്ഞിരുന്നു, രാജ്യത്തിന്റെ ഈ അഭിമാനതാരത്തെ കുറിച്ച് ഒന്നുകൂടി വായിച്ചറിഞ്ഞാലോ?

മേരിയുടെ ബാല്യം

മണിപ്പൂരിലെ ചുർച്ചൻപൂർ ജില്ലയിലാണ് ജനനം. ബാല്യത്തിലേ തന്നെ അവൾക്ക് അത്‌ലറ്റിക്സിൽ താത്പര്യമുണ്ടായിരുന്നു. 2000 ത്തിലാണ് ബോക്സിങ്ങിലേയ്ക്ക് തിരിയുന്നത്. പ്രശസ്ത മണിപ്പൂരി ബോക്സറായ ഡിങ്കോസിങ്ങിന്റെ വിജയങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മേരി ബോക്സിങ്ങിനെ പ്രണയിച്ചു തുടങ്ങിയത്.

മാതാപിതാക്കൾ കർഷകരായതുകൊണ്ട് കൃഷിയുമായി ബന്ധപ്പെട്ട ജോലികളിൽ മേരി അവരെ സഹായിച്ചുവന്നിരുന്നു. സ്കൂളിൽ പോകുന്ന സമയം മേരി ​​അത്ലറ്റിക്സിൽ ആകൃഷ്ടയായി. കോമിൻ്റെ പിതാവ് ചെറുപ്പകാലത്ത് നല്ല ഗുസ്തിക്കാരനായിരുന്നു. കുടുംബത്തിലെ മൂത്ത പുത്രിയാണ് മേരി. മേരിയെ കൂടാതെ ഒരു അനുജത്തിയും ഒരു സഹോദരനുമുണ്ട്.

സ്കൂൾ ജീവിതം

മേരിയുടെ ആറാം ക്ലാസ് വരെയുള്ള പഠനം മൊയ്‌റാംഗിലെ ലോക്തക് ക്രിസ്ത്യൻ മോഡൽ ഹൈസ്‌കൂളിൽ . അതിനുശേഷം മൊയ്‌റാങ്ങിലെ സെൻ്റ് സേവ്യർ കാത്തലിക് സ്‌കൂളിൽ എട്ടാം ക്ലാസ് വരെ പഠിച്ചു. ഈ സമയത്ത് അത്‌ലറ്റിക്‌സിൽ, പ്രത്യേകിച്ച് ജാവലിൻ നല്ല താൽപ്പര്യമുണ്ടായിരുന്നു. ഈ കാല ഘട്ടത്തിലാണ്, 1998-ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ നിന്ന് സ്വർണമെഡലുമായി മണിപ്പൂരുകാരനായ ഡിങ്കോസിങ്ങ് എത്തുന്നത്. ഡിങ്കോസിങ്ങിന്റെ മെഡൽ നേട്ടം മേരിയുടെ ജീവിതത്തെ മാറ്റി മറിച്ചു.

എട്ടാം ക്ലാസ് പൂർത്തിയാക്കിയ ശേഷം, കോം 9, 10 ക്ലാസുകളിലെ സ്കൂൾ വിദ്യാഭ്യാസത്തിനായി ഇംഫാലിലെ ആദിംജാതി ഹൈസ്കൂളിലേക്ക് മാറി. തുടർ പഠനത്തിൽ ചുരാചന്ദ്പൂർ കോളേജിൽ നിന്ന് ബിരുദം നേടുകയും ചെയ്തു.

കുടുംബത്തിന്റെ പിന്തുണ

കോം സ്കൂളിൽ വോളിബോൾ, ഫുട്ബോൾ, അത്ലറ്റിക്സ് ഉൾപ്പെടെയുള്ള കായിക ഇനങ്ങളിൽ പങ്കെടുത്തു. ഡിങ്കോ സിങ്ങിൻ്റെ വിജയമാണ് 2000-ൽ അത്‌ലറ്റിക്‌സിൽ നിന്ന് ബോക്‌സിംഗിലേക്ക് മാറാൻ അവളെ പ്രചോദിപ്പിച്ചത്. ഇംഫാലിൽ തൻ്റെ ആദ്യ പരിശീലകൻ കെ. കൊസാന മെയ്‌റ്റെയുടെ കീഴിൽ പരിശീലനം ആരംഭിച്ചു.

മേരിയുടെ15ആം വയസ്സിൽ, ഇംഫാൽ സ്‌പോർട്‌സ് അക്കാദമിയിൽ പഠിക്കാൻ തീരുമാനിക്കുകയായിരുന്നു. മണിപ്പൂർ സ്റ്റേറ്റ് ബോക്സിംഗ് കോച്ച് എം. നർജിത് സിങ്ങിൻ്റെ കീഴിൽ ഖുമാൻ ലാമ്പാക്കിൽ പിന്നീട് പരിശീലനം നേടി. ബോക്സിങ്ങിനോടുള്ള താത്പര്യം മേരി വീട്ടുകാരിൽ നിന്ന് മറച്ചുവെച്ചു. 2000-ൽ സംസ്ഥാന ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ് നേടിയതിന് ശേഷം കോമിൻ്റെ ഫോട്ടോ ഒരു പത്രത്തിൽ വന്നപ്പോഴാണ് അദ്ദേഹം കുടുംബക്കാർ പോലും മേരിയുടെ ഇഷ്ടം അറിഞ്ഞത്. പിന്നീടങ്ങോട്ട് മേരിക്കൊപ്പം നിന്നു കുടുംബം. പിന്നീട് മേരിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

വിവാഹം

കോം വിവാഹശേഷം ബോക്‌സിംഗിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തിരുന്നു. ആദ്യ കുഞ്ഞിന് ജന്മം നൽകിയ ശേഷം കോം വീണ്ടും പരിശീലനം ആരംഭിച്ചു. 2008-ൽ ഇന്ത്യയിൽ നടന്ന ഏഷ്യൻ വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലും 2008- ൽ ചൈനയിൽ നടന്ന AIBA വിമൻസ് വേൾഡ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ നാലാമത്തെ സ്വർണ്ണവും , 2009-ലെ ഏഷ്യൻ ഇൻഡോറിൽ സ്വർണ്ണ മെഡലും നേടി.

നേട്ടങ്ങൾ, പുരസ്കാരം

ആറു തവണ ലോകചാമ്പ്യനാകുന്ന ആദ്യ വനിതാ ബോക്‌സറാണ് മേരി. 2012-ലെ ലണ്ടൻ ഒളിമ്പിക്‌സിൽ വെങ്കലം നേടിയ മേരി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ്. 2003-ലാണ് ആദ്യമായി ലോകചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്. ഇതിനു പിന്നാലെ അർജുന അവാർഡ് നൽകി രാജ്യം ആദരിച്ചിരുന്നു. 2006-ൽ പത്മശ്രീയും 2009-ൽ ഖേൽരത്‌ന പുരസ്‌കാരും 2013-ൽ പത്മഭൂഷണും 2020-ൽ പത്മവിഭൂഷണും മേരിയെ തേടിയെത്തി. 2016 മുതൽ 2022 വരെ രാജ്യസഭാംഗമായിരുന്നു.

മാഗ്നിഫിസന്റ് മേരി എന്ന് ആരാധകർ വിളിക്കുന്ന ആ മണിപ്പൂരുകാരിയെ ലോകത്തിന്റെ നെറുകയിലെത്തിച്ചത് ഈ രാജ്യത്തെ ജനങ്ങളുടെ വിശ്വാസമാണെന്ന് അവൾ പറയും.

ജൂലി ശ്രീനി
ജൂലി ശ്രീനി
ഏഷ്യാ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...