‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

ഡിസംബറിൽ ആഘോഷമില്ല, വിചിത്രമാണ് ജനുവരിയിലെ ക്രിസ്തുമസ്

Date:

Share post:

ലോകം ക്രിസ്തുമസ് കാലത്തേക്ക് എത്തുമ്പോൾ ഒരിക്കൽ കൂടി ചർച്ചയാവുകയാണ് എത്യോപ്യ എന്ന ആഫ്രിക്കൻ രാജ്യം. വിചിത്രമായ ജീവിതരീതിയും പുരാതന കലണ്ടറും ഒക്കെയാണ് എത്യോപ്യയെ വെത്യസ്തമാക്കുന്നത്. ലോകരാജ്യങ്ങൾ 2023ൻ്റെ അവസാന ദിവസങ്ങളിലേക്ക് കടക്കുമ്പോൾ എത്യോപ്യ 2016ൻ്റെ പകുതിയിലേക്ക് എത്തുന്നതേയുളളു

ജനുവരിയിലെ ക്രിസ്തുമസ്

നമ്മുടെ ഗ്രിഗോറിയൻ കലണ്ടറിൽ ഒരുവർഷം എന്നത് 12 മാസമായി കണക്കാക്കുമ്പോൾ ഓരോ വർഷവും 13 മാസമുളള കലണ്ടറാണ് എത്യോപക്കാർ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റ് രാജ്യങ്ങളേക്കാൾ വളരെ പിന്നിലാണ് ഇവരുടെ ജീവിതം. എത്യോപ്യൻ കലണ്ടറിലെ 12 മാസങ്ങൾക്ക് 30 ദിവസങ്ങൾ വീതമുണ്ട്. പാഗുമെ എന്ന് വിളിക്കുന്ന അവസാന മാസത്തിൽ അഞ്ച് ദിവസവും.

അതുകൊണ്ടുതന്നെ മറ്റ് രാജ്യങ്ങൾ ഡിസംബർ 25 ന് ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ എത്യോപ്യയിൽ ജനവരി 7നാണ് ക്രിസ്തുമസ് എത്തുക. ഗെന്ന എന്ന പേരിലാണ് ഇവിടുത്തെ ക്രിസ്തുമസ് ആഘോഷങ്ങൾ. 43 ദിവസം നീണ്ടുനിൽക്കുന്ന നോമ്പും ക്രിസ്തുമസിൻ്റെ ഭാഗമായി എത്യോപ്യയിലെ വിശ്വാസികൾക്കുണ്ട്. ക്രിസ്തുമസിന് 12 ദിവസം കഴിഞ്ഞെത്തുന്ന തിംകത് ചടങ്ങുകളോടെയാണ് ഇവരുടെ ആഘോഷങ്ങൾ കൊടിയിറങ്ങുക.

വ്യത്യസ്ത ആഫ്രിക്കൻ രാജ്യം

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും വിഭിന്നമാണ്‌ എത്യോപ്യയിലെ ജീവിതവും സംസ്കാരവും. ആഫ്രിക്കയുടെ വടക്കു കിഴക്കായാണ് രാജ്യം സ്ഥിതി ചെയ്യുന്നത്. പുതിയ പുഷ്പം എന്ന് വിശേഷണമുളള ആഡിസ് അബാബയാണ് എത്യോപ്യയുടെ തലസ്ഥാന നഗരി. പ്രാചീനമായ ദേവാലയങ്ങൾ മുതൽ ആധുനികത തുളുമ്പുന്ന തെരുവുകൾ വരെ ഇവിടെയുണ്ട്.

ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണിത്. ഏകദേശം 8.5 കോടി ജനങ്ങൾ. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതങ്ങൾ നിരകളും ഇവിടെയുണ്ട്. സമുദ്രനിരപ്പിൽനിന്നും 100 മീറ്ററിലധികം താഴ്ചയുളള പ്രദേശങ്ങളും എത്യോപ്യയുടെ പ്രത്യേകതയാണ്. കാപ്പിയുടെ ജന്മദേശമായി കരുതപ്പെടുന്ന നാടുകൂടിയാണ് എത്യോപ്യ.

നാലുഭാഗവും കരകളാൽ ചുറ്റപ്പെട്ട പ്രദേശമാണ് എത്യോപ്യ. ഡാൻക്വിൽ മരുഭൂമിയിൽ ജീവിക്കുന്ന ആഫാർ വിഭാഗവും പടിഞ്ഞാറുഭാഗത്ത് നിലോട്ടിക്കുകളുമാണുളളത്. തെക്ക് ഒറോമൊ വിഭാഗത്തിൽപ്പെട്ടരും മധ്യ പർവതപ്രദേശങ്ങളിൽ അംഹാറ വംശജരുമുണ്ട്. മുന്നൂറോളം ഗോത്രഭാഷകളാണ് ഈ പ്രദേശങ്ങളിലുളളതെന്നും പഠനങ്ങൾ പറയുന്നു.
ഓരോവർഗങ്ങൾക്കിടയിലും തങ്ങളുടേതായ തലമുടി ശൈലിയും വസ്‌ത്രധാരണവും വാസ്‌തുവിദ്യയും നിലവിലുണ്ട്.

ചരിത്രവും സഞ്ചാരവും

വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നാടുകൂടിയാണ് എത്യോപ്യ. തലസ്ഥാന നഗരമായ ആഡിസ് അബാബയിലെ നാഷണൽ മ്യൂസിയം വിനോദ സഞ്ചാരികളുടെ പ്രധാന കേന്ദ്രമാണ്. ഇവിടെ സൂക്ഷിച്ചിരിക്കുന്ന ലൂസി എന്ന അസ്ഥികൂടം പഴയകാല എത്യോപിയയുടെ ചരിത്രവും സംസ്കാരവും വ്യക്തമാക്കുന്നു. ആഡിസ് അബാബയിൽ നിന്ന് മാറിയുളള മൌണ്ട് എൻടൊട്ടോ കുന്ന് സഞ്ചാരികളുടെ പറുദീസയാണ്. പുരാതനമായ ഒരു ദേവാലയമാണ് ഇവിടുത്തെ പ്രധാന ആകർഷണം. കൂടാതെ എത്യോപ്യൻ ചക്രവർത്തി മേനാലിക് രണ്ടാമൻ പണി കഴിപ്പിച്ച കൊട്ടാരവും ഇവിടെയുണ്ട്.

എത്യോപ്യയെപ്പോലെ ഇവരും

എത്യോപ്യയെപ്പോലെ ക്രിസതുമസ് വൈകുന്ന രാജ്യങ്ങൾ വേറെയുമുണ്ട്. മധ്യേഷ്യയിലെയും കിഴക്കന്‍ യൂറോപ്പിലെയും ചില രാജ്യങ്ങളാണ് ജനുവരിയില്‍ ക്രിസ്മസ് ആഘോഷിക്കുന്നത്. ജൂലിയൻ കലണ്ടർ പിന്തുടരുന്ന രാജ്യങ്ങളാണിത്. ബെലാറസ്, ഈജിപ്ത്, ജോര്‍ജിയ,കസാക്കിസ്ഥാന്‍, സെര്‍ബിയ എന്നീ രാജ്യങ്ങളാണ് ജനുവരിയിൽ ക്രിസ്തുസ് ആഘോഷിക്കുന്നത്. ജനുവരിയിലാണ് ആഘോഷമെങ്കിലും ക്രിസ്തുമസ് ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ഇവിടെ മാറ്റങ്ങളൊന്നുമില്ല.

കലണ്ടർ വെത്യസം

റോമന്‍ ചക്രവര്‍ത്തിയായിരുന്ന ജൂലിയസ് സീസറിൻ്റെ കാലത്ത് (ബിസി 45)  രൂപമെടുത്ത കലണ്ടറാണ് ജൂലിയന്‍ കലണ്ടര്‍. എന്നാൽ 1582ൽ പോപ്പ് ഗ്രിഗറി പതിമൂന്നാമൻ്റെ നേതൃത്വത്തിലാണ് ഗ്രിഗോറിയന്‍ കലണ്ടര്‍ വരുന്നത്. സൂര്യൻ്റേയും ഭൂമിയുടേയും ചലനങ്ങളേക്കുറിച്ച് ലഭ്യമായ ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗ്രിഗോറിയന്‍ കലണ്ടര്‍ രൂപപ്പെട്ടത്. പിൽക്കാലത്ത് ഗ്രിഗോറിയൻ കലണ്ടറിന് കൂടുതൽ സ്വീകാര്യത ലഭിക്കുകയായിരുന്നു.

ഇറ്റലിയിലെ ക്രിസ്തുമസ്

ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിക്കുന്ന രാജ്യമാണെങ്കിലും ഇറ്റലിയിലെ ക്രിസ്തുമസ് ആഘോഷങ്ങൾ ജനുവരി ആറിനാണ്. യേശുവിൻ്റെ ജനനത്തിന് ശേഷം മൂന്നുപേർ സമ്മാനങ്ങളുമായി ശിശുവിനെ കാണാനെത്തിയ ദിവസമാണ് ആഘോഷത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. മതനിയമങ്ങൾ കർശനമായി നിലനിൽക്കുന്ന ചില രാജ്യങ്ങളിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളുമുണ്ട്. എന്തായാലും ശാന്തിയുടേയും സമാധാനത്തിൻ്റേയും സന്ദേശം ഉയർത്തി ഒരു ക്രിസ്തുമസ് കാലംകൂടി വരികയാണ്,,

ജോജറ്റ് ജോൺ
ജോജറ്റ് ജോൺ
ജേർണലിസ്റ്റ് ഏഷ്യാ ലൈവ് ന്യൂസ് ഹെഡ്

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...