മണൽപ്പരപ്പിൽ കുതിച്ചുപായുന്ന സാഹസികത

Date:

Share post:

മരുഭൂമിയിലെ മൺകൂനകൾക്കും മണൽക്കുന്നുകൾക്കും മീതേ അതിവേഗതിയിൽ ഒരു കുതിപ്പ്.. സ്വദേശികൾക്കും സന്ദർശകർക്കും ആവേശം പകർന്ന് കരുത്തും ധൈര്യവും കോർത്തിണക്കിയ കാഴ്ചകൾ.. വെയിൽ ചൂടേറിയ മാനത്തേക്ക് മണൽപ്പൊടികളെ പാറിപ്പറപ്പിച്ച് സാഹിസികർ കുതിച്ചുകയറുമ്പോൾ കണ്ടുനിക്കുന്നവർ കരഘോഷം മുഴക്കിപ്പോകും. കാരണം ഇത് പകരം വയ്ക്കാനില്ലാത്ത കാഴ്ചയാണ്.

അബുദാബി അൽദഫ്ര മേഖലയിൽ നടന്നുവരുന്ന സാഹസിക വിനോദമാണിത്. 50 ഡിഗ്രി ചെരിവോടെ 300 മീറ്റർ ഉയർന്നുനിൽക്കുന്ന കുന്നുകളിൽ പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളുടെ സാഹസിക പ്രകടനം. സാഹസികർ സെക്കൻ്റുകൾക്കുള്ളിൽ മരുഭൂമിയിലെ വെല്ലുവിളികളെ മറികടക്കുകയാണിവിടെ. ലിവ സ്‌പോർട്‌സ് ക്ലബ്ബും സാംസ്‌കാരിക ടൂറിസം വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന ലിവ ടെൽ മോറെബ് ഫെസ്റ്റിവൽ 2023.


മരുഭൂമിയിലെ സാഹസിക യാത്രകൾക്കും പൈതൃക മത്സരങ്ങൾക്കും പേരുകേട്ട ഇടം കൂടിയാണിത്. പ്രൊഫഷണലുകൾക്കും അമേച്വറുകൾക്കും ഒരുപോലെ അവസരങ്ങൾ ലഭ്യമാകും. ലിവ ടെൽ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് വാഹനങ്ങളുടെ കായിക മത്സരങ്ങളും ആഗോള ടൂർണമെൻ്റുകളുമാണ് നടത്തപ്പെടുന്നത്. കാറുകളും ബൈക്കുകളും ഉപയോഗിച്ചുളള ഡ്രിഫ്റ്റിംഗ് യുവ കായിക വിനോദങ്ങളിൽ താൽപ്പര്യമുള്ളവർക്ക് ആവേശകരമായ അനുഭവമാണ്.

ഡിസംബർ 8ന് ആരംഭിച്ച ഈ വർഷത്തെ പതിപ്പ് ഡിസംബർ 31ന് സമാപിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് സന്ദർശകർ ഇക്കുറി മേളയിൽ എത്തിക്കഴിഞ്ഞു. ഡിസംബർ 27, 28 തീയതികളിൽ വലിയ ട്രക്കുകളുടെ പ്രകടനം കാണാൻ 16,000 കാണികളെത്തുമെന്നാണ് നിഗമനം.സന്ദർശകരെ കാത്ത് മോറെബ് ഡ്യൂണിൻ്റെ രാത്രികാല ലൈറ്റ് ഷോകൾ, ഡെസേർട്ട് ലോഡ്ജുകൾ, പരമ്പരാഗത സദു പാറ്റേണുകൾ കൊണ്ട് അലങ്കരിച്ച 1,400 ടെൻ്റുകൾ, സഫാരി ശൈലിയിലുള്ള ടെൻ്റുകൾ, 120 ഫുഡ് ട്രക്കുകൾ, കുട്ടികൾക്കുള്ള കളിസ്ഥലം, മുതിർന്നവർക്കായുളള വിവിധ ഗെയിമുകൾ, സ്റ്റേജ് ഷോകൾ, ക്യാമ്പിംഗ് യൂണിറ്റുകൾ തുടങ്ങി വിവിധ പരിപാടികളും സൌകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

മേള സമാപനത്തോട് അടുക്കുന്നതോടെ സന്ദർശകർക്ക് പങ്കെടുക്കാവുന്ന മത്സരങ്ങളും സംഘടിപ്പിക്കും. സാഹസിക മലകയറ്റം, ഡ്രാഗ് ബൈക്ക് റേസ്, ലിവ സർക്യൂട്ട്, ബേൺഔട്ട് ചലഞ്ച്, പരമ്പരാഗത കായിക വിനോദങ്ങളായ ഫാൽക്കൺറി, ഒട്ടകം, കുതിര, പ്രാവ് റേസിംഗ് എന്നിവയും പ്രത്യേകതയാണ്. അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പും മേളയുടെ ഭാഗമായുണ്ട്. പുതുവർഷ രാവിലെ സംഗീതക്കച്ചേരിയിലും കരിമരുന്ന് പ്രയോഗത്തിലുമാണ് ലിവ ഫെസ്റ്റിവൽ അവസാനിക്കുക.

ജോജറ്റ് ജോൺ
ജോജറ്റ് ജോൺ
ജേർണലിസ്റ്റ് ഏഷ്യാ ലൈവ് ന്യൂസ് ഹെഡ്

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്ത് യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും

ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ആർ. പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു സത്യപ്രതിജ്ഞ. ആദ്യം പ്രദീപും രണ്ടാമത്...

ഏറ്റവും നീളമേറിയ പടക്ക ശൃഖല; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ

ഏറ്റവും നീളമേറിയ പടക്ക ശൃഖലയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ സിറ്റി. യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബർ 2നാണ് 11.1...

ചെന്നൈയിൽ പ്രളയ ബാധിതരായ 300 കുടുംബങ്ങൾക്ക് സഹായമെത്തിച്ച് വിജയ്

ചെന്നൈയിൽ പ്രളയബാധിതരായ 300 കുടുംബങ്ങൾക്ക് സഹായം നൽകി തമിഴക വെട്രി കഴകം അധ്യക്ഷനായ നടൻ വിജയ്. ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് പ്രളയ...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക് 57 കോടിയുടെ ഭാഗ്യം

യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയെ തേടിയെത്തിയത് 57 കോടിയുടെ ഭാഗ്യം. പരമ്പര 269-ൽ ഷാർജയിൽ സെയിൽസ്മാനായ മലയാളിയായ അരവിന്ദ് അപ്പുക്കുട്ടനാണ് 57 കോടിയിലേറെ...