നാട്ടിലെ അങ്കണവാടി കുട്ടികൾക്കായി കിണർ കുഴിച്ച് 55 കാരി

Date:

Share post:

കിണർ കുത്തി വെള്ളമെടുക്കുക എന്നത് അത്ര നിസ്സാര കാര്യമല്ല. ഭൂമിക്കടിയിൽ വെള്ളം കാണുന്നതുവരെ കിണർകുത്തുന്നത് കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. ചിലയിടങ്ങളിൽ വേ​ഗം വെള്ളം ലഭിക്കും. ചിലയിടത്ത് നല്ല ആഴത്തിൽ തന്നെ കുത്തണം.

കർണാടകയിലെ സിർസിയിലുള്ള ​ഗൗരി നായിക് എന്ന 55 -കാരിയാണ് കിണർ കുത്തുന്നത്. അതും ഒറ്റയ്ക്ക്. സ്വന്തം വീട്ടിലെ ആവശ്യത്തിനല്ല ഇവർ കിണർ കുത്തുന്നത്. അങ്കണവാടിയ്ക്ക് വേണ്ടിയാണ് അൻപത്തഞ്ച് കാരിയുടെ കഷ്ടപാട് അത്രയും! ജലക്ഷാമം കൊണ്ട് പൊറുതിമുട്ടുകയാണ് ആ ​ഗ്രാമത്തിലെ ആളുകൾ. അപ്പോഴാണ് സമീപത്തെ അങ്കണവാടിയിലുള്ള കുട്ടികൾക്ക് വേണ്ടി അവർ തനിയെ ഒരു കിണർ കുത്തിയത്.

ഗൗരി നായിക് അങ്കണവാടി ജീവനക്കാരിയുമല്ല. പ്രദേശത്തെ അടയ്ക്ക വില്പനക്കാരിയാണ്. ജനുവരി 30 -നാണ് അവർ കുട്ടികൾക്ക് വേണ്ടി കിണർ കുത്തി തുടങ്ങിയത്. 12 അടി വരുന്ന കിണറാണ് ​ഗൗരി കുഴിച്ചത്. എന്നാൽ, അത് തടയാൻ വേണ്ടി വിമൻ ആൻഡ് ചിൽഡ്രൻ വെൽഫെയർ ഡിപാർട്മെന്റ് അധികൃതർ സ്ഥലത്തെത്തി. ഇതറിഞ്ഞതോടെ പ്രദേശവാസികളായ നൂറുകണക്കിനാളുകൾ അങ്കണവാടി പരിസരത്ത് തടിച്ചുകൂടി. ​ഗൗരിയ്ക്ക് പിന്തുണയുമായാണ് ജനം തടിച്ചു കൂടിയത്. അധികൃതർക്കെതിരെ ജനങ്ങളുടെ പ്രതിഷേധം കൂടിയായപ്പോൾ കിണർ തുടർന്നും കുഴിച്ചോളാൻ അധികൃതർ ​ഗൗരി നായിക്കിന് വാക്കാൽ അനുമതി നൽകുകയായിരുന്നു.

ഇതാദ്യമല്ല ​ഗൗരി കിണർ കുത്തുന്നത്. കവുങ്ങുകൾക്ക് വെള്ളം കൊടുക്കുന്നതിനായി വീടിനടുത്ത് കിണർ കുഴിച്ചിരുന്നു. പിന്നീടാണ് കുട്ടികൾ ജലക്ഷാമം അനുഭവിക്കുകയാണ് അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് തോന്നിയതെന്നും അങ്ങനെ കിണർ കുത്തിയെന്നുമാണ് ​ഗൗരി പറയുന്നത്.

ജൂലി ശ്രീനി
ജൂലി ശ്രീനി
ഏഷ്യാ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...