ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റുകൾ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഉപയോഗപ്പെടുത്തിയത് പത്ത് കോടിയേറെ യാത്രക്കാര്‍. 122 സ്മാര്‍ട് ഗേറ്റുകൾ വഴിയാണ് സേവനം ലഭ്യമാക്കിയത്. 2019 മുതല്‍ 2022 വരെയുളള കണക്കുകളാണ് പുറത്തുവന്നത്.
യാത്രക്കാരുടെ പാസ്പോര്‍ട്ടുകളില്‍ സ്റ്റാമ്പ് െചയ്യുന്നതിനായി സ്ഥാപിച്ചതാണ് ഇലക്ട്രോണിക് നിയന്ത്രണ സ്മാര്‍ട് ഗേറ്റുകൾ. കണ്ട്രോൾ ഓഫീസര്‍മാരുടെ സഹായം തേടാതെ തന്നെ യാത്രക്കാര്‍ക്ക് സ്മാര്‍ട് ഗേറ്റുകൾ വഴി സ്റ്റാമ്പിംഗ് പൂര്‍ത്തിയാക്കാം. ബയോമെട്രിക് തിരച്ചറിയല്‍ സംവിധാനമായ ഗേറ്റിലൂടെ നടന്ന് സെക്കന്റുകൾക്കകം പാസ്പോര്‍ട്ട് ക്ളിയറന്‍സ് ലഭിക്കുന്ന സംവിധാനമാണിത്.
സാങ്കേതിക വിദ്യയ്ക്ക് യാത്ര എളുപ്പമാക്കാം എന്നതിന്റെ തെളിവാണിതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന് അഫയേഴ്സ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ മര്‍റി പറഞ്ഞു. ലളിതവും സുരക്ഷിതവുമായി മാര്‍ഗമാണ് സ്മാര്‍ട് ഗേറ്റ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബായ് വിമാനത്താവളത്തില്‍
യാത്ര സുഗമമാക്കുന്നതിന് സ്മാര്‍ട് ഗേറ്റ് സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.