ജാതി-മത-രാഷ്ടീയ ചിന്തകളൊന്നുമില്ലാതെ എല്ലാവരും എന്നെ സ്നേഹിക്കണം: സിദ്ദിഖ്

Date:

Share post:

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പല സിനിമാതാരങ്ങളുടെ പേരുകളും സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയെന്നാണ് പൊതുവിലുള്ള അടക്കം പറച്ചിൽ. അത്തരത്തിൽ ഉയർന്നു കേട്ട പേരാണ് നടൻ സിദ്ദിഖിന്റേത്. ജാതി-സമവാക്യങ്ങൾ അനുസരിച്ച് ആലപ്പുഴയിൽ കോൺ​ഗ്രസ് പരിണിക്കുന്നത് സിദ്ദിഖിന്റെ പേരാണ് എന്നായിരുന്നു മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വാർത്തകൾ.

എന്നാൽ ഈ വിഷയത്തിൽ സിദ്ദിഖ് തന്നെ പ്രതികരിക്കുകയാണ് ഇപ്പോൾ. മാതൃഭൂമിയുടെ ‘ക’ ഫെസ്റ്റിവലിൽ ആണ് തന്റെ അഭിനയ ജീവിതത്തെ കുറിച്ചും തന്റെ രാഷ്ട്രീയ പ്രവേശന വാർത്തകളെ കുറിച്ചും താരം വ്യക്തത നൽകിയത്.

ജാതി-മത-രാഷ്ടീയ-വിഭാഗീയ ചിന്തകളൊന്നുമില്ലാതെ എല്ലാവരും എന്നെ സ്നേഹിക്കണമെന്നാണ് സിദ്ദിഖ് നിലപാട് എടുത്തത്. എന്നിലെ നടനെ അംഗീകരിക്കണം എന്നതാണ് എന്റെ ചിന്തയെന്നും അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ മാത്രമാണ് എന്റെ പരിണാമങ്ങളുമെന്നും താരം പറയുന്നു. കൂട്ടത്തിൽ സിദ്ദിഖ് പറഞ്ഞ ഏറ്റവും ശ്രദ്ധേയമായ വാക്കുകൾ ഇങ്ങനെയാണ് ”പടച്ചോന്‍ എന്നെ സൃഷ്ടിച്ചത് സിനിമയ്ക്ക് വേണ്ടി മാത്രമാണെന്നും ഞാന്‍ കരുതുന്നു. അതുകൊണ്ട് രാഷ്ട്രീയത്തിലേക്കില്ല”. രാഷ്ട്രീയ പ്രവേശന വാർത്തകൾ ശക്തമായ ഭാഷയിലാണ് സിദ്ദിഖ് നിഷേധിച്ചിരിക്കുന്നത്.

രാഷ്ട്രീയ പ്രവേശന വാർത്തകളിൽ വ്യക്തത തന്നതിനോടൊപ്പം സിദ്ദിഖ് ഒരു കാര്യം കൂടി പറയാൻ വിട്ടില്ല! നിങ്ങള്‍ക്ക് എന്നെ ആവശ്യമില്ല. എനിക്കാണ് നിങ്ങളെ ആവശ്യമുള്ളത്. എന്നെ മടുക്കാതിരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് ആരും മടുക്കരുതേ എന്നും സി​ദ്ദിഖ് പറയുന്നു.

ജൂലി ശ്രീനി
ജൂലി ശ്രീനി
ഏഷ്യാ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി; നേട്ടം കരസ്ഥമാക്കി ഇലോൺ മസ്‌ക്

ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന നേട്ടം കരസ്ഥമാക്കി ഇലോൺ മസ്‌ക്. നിലവിൽ 447 ബില്യൺ (ഏകദേശം 3,79,27,34,65,50,000 രൂപ) ആണ് മസ്‌കിൻ്റെ സമ്പത്ത്....

നടൻ രാജേഷ് മാധവൻ വിവാഹിതനായി; വധു അസിസ്റ്റന്റ് ഡയറക്ടർ ദീപ്തി കാരാട്ട്

നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവൻ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്‌ടറും പ്രൊഡക്ഷൻ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരുടേതും പ്രണയവിവാഹമാണ്. പാലക്കാട് സ്വദേശിയാണ്...

ദുബായിലെ റോഡ് ശൃംഖല വിപുലപ്പെടുത്തുന്നു; 19 ജനവാസമേഖലയിൽ പുതിയ റോഡുകൾ

ദുബായിലെ റോഡ് ശൃംഖല വിപുലപ്പെടുത്താനൊരുങ്ങി റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ഇതിന്റെ ഭാ​ഗമായി 19 ജനവാസമേഖലയിൽ പുതിയ റോഡുകളുടെ നിർമ്മാണമാണ് ഇപ്പോൾ ആ​രംഭിച്ചിരിക്കുന്നത്....

ഫെയ്സ്ബുക്കും വാട്സ്ആപ്പും നാലര മണിക്കൂർ പണിമുടക്കി; ആശങ്കയിലായി ലക്ഷക്കണക്കിന് ഉപയോക്താക്കൾ

ഫെയ്സ്ബുക്കും വാട്സ്ആപ്പും മണിക്കൂറുകളോളം പണിമുടക്കിയതോടെ ഉപയോക്താക്കളെല്ലാം അശങ്കയിലായി. എന്ത് സംഭവിച്ചുവെന്നറിയാതെ ലക്ഷക്കണക്കിന് ജനങ്ങളാണ് ആശങ്കപ്പെട്ടത്. എന്നാൽ നാലര മണിക്കൂറുകൾക്ക് ശേഷം ആപ്പിക്കേഷനുകൾ പ്രവർത്തനക്ഷമമാകുകയും ചെയ്തു. ഇന്നലെ...