ഷാര്‍ജയില്‍ ഇനിമുതൽ പാര്‍ക്കിംഗിന് പണമടയ്ക്കണം. ഒഴിഞ്ഞ സ്ഥലങ്ങളിലെ സൗജന്യ പാര്‍ക്കിങ് സംവിധാനങ്ങള്‍ അടച്ചുപൂട്ടുകയാണ്. ഇനി വാഹനം പാര്‍ക്ക് ചെയ്യാന്‍ താമസക്കാര്‍ പണം നല്‍കിയുള്ള പൊതു പാര്‍ക്കിംഗോ സ്വകാര്യ പാര്‍ക്കിംഗോ തേടേണ്ടി വരും. നിയമലംഘകരെ കണ്ടെത്താനായി അധികൃതര്‍ നിരീക്ഷണവും ശക്തമാക്കും.
താമസക്കാർക്ക് ഇനി മാസം കുറഞ്ഞത് 300 ദിര്‍ഹമെങ്കിലും അധിക ചെലവ് വരുമെന്നാണ് കരുതുന്നത്. ഷാര്‍ജയിലെ വിവിധ ഭാഗങ്ങളിലുള്ള ഒഴിഞ്ഞ സ്ഥലങ്ങളിലൊക്കെ സൗജന്യ പാര്‍ക്കിംഗ് ഉണ്ടായിരുന്നു. ഈ സ്ഥലങ്ങള്‍ ഓരോന്നായി അടച്ചുകൊണ്ടിരിക്കുന്നതിനാൽ എമിറേറ്റിൻ്റെ സൗന്ദര്യവത്കരണവും യാത്രക്കാരുടെ സൗകര്യവും പരിഗണിച്ചാണ് പാര്‍ക്കിംഗ് ഏരിയകള്‍ വികസിപ്പിക്കുന്നത്.
നിലവില്‍ ഷാര്‍ജയില്‍ 57,000 പൊതു പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഉണ്ട്. ഒക്ടോബറില്‍ മാത്രം 2,440 പുതിയ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഉണ്ടാക്കി. സൗജന്യമായി പാര്‍ക്ക് ചെയ്തിരുന്ന 53 സ്ഥലങ്ങള്‍ അടച്ചതോടെ അവിടെ സ്വകാര്യ പാര്‍ക്കിംഗ് നിര്‍മ്മിക്കാന്‍ നഗരസഭ അനുമതി നല്‍കിയിരിക്കുകയാണ്.