ദുബായിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ ഫാസ്റ്റ് ബിസിനസ് ലൈന്‍ (എഫ്ബിഎല്‍) സംഗമം ദുബൈ ലേ മെറിഡിയന്‍ ഹോട്ടലിൽ ഇഫ്താര്‍ സംഘടിപ്പിച്ചു. ബിസിനസ് പങ്കാളികള്‍, വ്യവസായ സംരംഭകര്‍, സെലിബ്രറ്റികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. എഫ്ബിഎല്‍ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ പാലക്കാട് പറളി സ്വദേശി ഹിളര്‍ അബ്ദുള്ളയും ബിസിനസ് പങ്കാളി മുഹമ്മദ് അറഫാത്തും ചേര്‍ന്നാണ് വിപുലമായ ഇഫ്താര്‍ സംഗമം ഒരുക്കിയത്.
ദുബൈയില്‍ ബിസിനസ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ട്രേഡ് ലൈസന്‍സ്, ഓഫീസ് സ്‌പേസ്, ഗോള്‍ഡന്‍ വിസാ സര്‍വീസ് എന്നിവ ആവശ്യമുള്ളവര്‍ക്കും തൊഴില്‍പരമായും ബിസിനസ്പരമായുമുള്ള സേവനങ്ങള്‍ക്ക് പ്രശസ്ത സ്ഥാപനമാണ് ഫാസ്റ്റ് ബിസിനസ് ലൈനെന്ന് ഹിളര്‍ അബ്ദുല്ല പറഞ്ഞു.പത്ത് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന എഫ്ബിഎല്‍ ദുബൈയില്‍ പല സ്ഥലങ്ങളിലും ബിസിനസ് സംരംഭങ്ങള്‍ നടത്തി വരുന്നു.
ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആവിഷ്‌കരിച്ച ഏകജാലക സംവിധാനമടക്കമുള്ള സേവനങ്ങളില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ബിസിനസ് സംരംഭങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മികച്ച പിന്തുണ നല്‍കുന്ന യുഎഇ ഭരണാധികാരികളോട് നന്ദിയും കടപ്പാടുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനേജിംങ് പാര്‍ട്ണര്‍ മുഹമ്മദ് അറഫാത്ത്, ജസീര്‍ വയലില്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.