ടൂറിസം രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി സൗദി. ഈ വര്‍ഷം 70 ലക്ഷം സന്ദര്‍ശകരെ ലക്ഷ്യം വയ്ക്കുന്നതായി സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീഫ് പറഞ്ഞു. റിയാദില്‍ സംഘടിപ്പിച്ച സൗദി – സ്പാനിഷ് നിക്ഷേപ ഫോറത്തിലാണ് സൗദി ടൂറിസം മന്ത്രി ഇക്കാര്യം അറിയിച്ചത്.
ടൂറസം രംഗത്ത് സ്പെയിനിനുളള പരിചയസമ്പത്ത് പ്രയോജനപ്പെടുത്തുമെന്നും ടൂറിസം മന്ത്രി പറഞ്ഞു. പ്രാദേശിക വിനോദ സഞ്ചാര മേഖലിയില്‍ റെക്കോര്‍ഡ് നേട്ടങ്ങൾ കഴിഞ്ഞ വര്‍ഷം സൗദി സ്വന്തമാക്കിയെന്നും അദ്ദേഹം സൂചിപ്പിച്ചു. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ടൂറിസമാണ് സൗദിയുടേതെന്നും അഹമ്മദ് അല്‍ ഖത്തീഫ് വ്യക്തമാക്കി.
അതേസമയം സൗദി -സ്പെയില്‍ സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും നിക്ഷേപഫോറത്തില്‍ ധാരണയായി. കൃഷി, മാലിന്യ സംസ്കരണം, ഹരിത ഊര്‍ജ്ജ പദ്ധതികൾ, പരിസ്ഥിതി – ജല വിഭവം തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കും.
രാജ്യത്തെ സ്വകാര്യ മേഖലയില്‍ 3.2 ലക്ഷം കോടി ഡോളറിന്റെ നിക്ഷേപസാധ്യതകളുണ്ടെന്നും 2030 ആകുമ്പോഴേക്കും സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്ക് കുതിപ്പുണ്ടാകുമെന്നും പരിസ്ഥിതി മന്ത്രി മന്ത്രി അബ്ദുറഹ്മാൻ അൽഫദ്ലിയും കൂട്ടിച്ചേര്‍ത്തു. സ്പെയിനിലെ വ്യവസായ മന്ത്രി മരിയ റെയ്സ് മറോട്ടോ,
ഉദ്യോഗസ്ഥ പ്രതിനിധികൾ, വ്യവസായികൾ തുടങ്ങി നിരവധിയാളുകൾ നിക്ഷേപഫോറത്തില്‍ പങ്കെടുത്തു.
ലോകശ്രദ്ധയാകര്‍ഷിക്കുന്ന നിരവധി ടൂറിസം പദ്ധതികളാണ് സൗദി പ്രഖ്യാപിച്ചിട്ടുളളത്. ലോകത്തിലെ ഏറ്റവും വലിയ ഇരട്ടഗോപുരത്തിന്‍റെ നിര്‍മ്മാണവും പ്രാരംഭ ഘട്ടത്തിലാണ്. ഇതിനിടെ സൂപ്പര്‍താരം ലയണല്‍ മെസ്സിയെ സൗദി ടൂറിസം ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചതും പുതിയ ലക്ഷ്യങ്ങളുടെ ഭാഗമായാണ്.