പുതുവത്സരത്തിൽ പുതിയ തുടക്കവുമായി ഐ.എസ്.ആർ.ഒ. ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ ധ്രുവീകരണത്തെക്കുറിച്ച് പഠിക്കാൻ ഇന്ത്യ അയക്കുന്ന ആദ്യ ഉപഗ്രഹം വിക്ഷേപിച്ചു. രാവിലെ 9.10-ന് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്പേസ് സെൻ്ററിൽ നിന്നാണ് എക്സ്പോസാറ്റ് അഥവാ എക്സ്റേ പോളാരിമീറ്റർ സാറ്റലൈറ്റ് വിക്ഷേപിച്ചത്.
ഭൂമിയിൽ നിന്ന് 650 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് എക്സ്പോസാറ്റിനെ പി.എസ്.എൽ.വി. സി 58 എത്തിക്കുക. ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ പഠനത്തിലൂടെ ബ്ലാക്ക് ഹോളിനെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുകയാണ് ഇതുവഴി ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നത്.
പി.എസ്.എൽ.വിയുടെ 60ാമത് വിക്ഷേപണമാണ് പി.എസ്.എൽ.വി സി- 58. 1993 സെപ്റ്റംബറിലായിരുന്നു പി.എസ്.എൽ.വിയുടെ ആദ്യവിക്ഷേപണം. 59 വിക്ഷേപണങ്ങളിൽ പി.എസ്.എൽ.വി. 345 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്.