റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് രണ്ട് പേർ വിശിഷ്ട സേവനത്തിനുള്ള മെഡലിനും 11 പേർ സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡലിനും അർഹരായി. എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ്, എഡിജിപി ഗോപേഷ് അഗർവാൾ എന്നിവർക്കാണ് വിശിഷ്ട സേവനത്തിന് മെഡൽ നേടിയത്.
ഐജി എ. അക്ബർ, എസ്പിമാരായ ആർ.ഡി. അജിത്, വി. സുനിൽകുമാർ, എസിപി ഷീൻ തറയിൽ, ഡിവൈഎസ്പി സുനിൽകുമാർ സി.കെ, എ.എസ്.പി വി. സുഗതൻ, ഡി.വൈ.എസ്.പി സലീഷ് എൻ.എസ്., രാധാകൃഷ്ണപിള്ള എ.കെ., എ.എസ്.ഐ ബി. സുരേന്ദ്രൻ, ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാർ പി, എ.എസ്.ഐ മിനി കെ. എന്നിവരാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് അർഹരായത്.
അഗ്നിശമന സേനാവിഭാഗത്തിൽ നിന്ന് വിശിഷ്ട സേവനത്തിന് എഫ്. വിജയകുമാറിനാണ് മെഡൽ ലഭിച്ചത്. അഗ്നിശമന സേന വിഭാഗത്തിൽ സ്തുത്യർഹ സേവനത്തിന് ജിജി എൻ, പി. പ്രമോദ്, അനിൽകുമാർ എസ്, അനിൽ പി. മണി എന്നിങ്ങനെ നാല് മെഡലുകളും കേരളത്തിന് ലഭിച്ചിട്ടുണ്ട്.