89,839 പ്ര​വാ​സി ​വോ​ട്ട​ർ​മാ​ർ, ഗൾഫിൽ നിന്നും ‘വോട്ട് വിമാനം’ എത്തിക്കാനുള്ള ശ്രമത്തിൽ പ്രവാസി സംഘടനകൾ 

Date:

Share post:

ഈ വർഷത്തെ പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉ​ള്ള​ത് 89,839 പ്ര​വാ​സി ​വോ​ട്ട​ർ​മാ​രാണ്. ഇ​വ​രി​ൽ കൂ​ടു​ത​ൽ പേ​രും വി​വി​ധ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​രുമാണ്. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി അ​ടു​ത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്രമത്തിലാണ് പ്ര​വാസി ​സം​ഘ​ട​ന​ക​ൾ. കു​വൈ​റ്റിൽ എ​ൽ.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ് എ​ന്നി​വ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കെ.​എം.​സി.​സി​യും ത​ങ്ങ​ളു​ടെ വോ​ട്ട​ർ​മാ​രെ നാ​ട്ടി​ൽ എ​ത്തി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​വ​രു​കയാണ്. മാത്രമല്ല, അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യം തി​ര​ഞ്ഞെ​ടു​ത്ത​വ​രും ഉ​ണ്ട്.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ പ്ര​ത്യേ​ക വി​മാ​നം ഏ​ർ​​പ്പെ​ടു​ത്തി വോ​ട്ട​ർ​മാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നുമുള്ള ആലോചനയിലാണ് സംഘടനകൾ. മാത്രമല്ല, ആ​ളു​ക​ൾ കൂ​ടു​ത​ൽ ഉ​ണ്ടെ​ങ്കി​ൽ വി​മാ​ന​ങ്ങ​ൾ ചാ​ർ​ട്ട​ർ ചെ​യ്ത് വോ​ട്ട​ർ​മാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നും ശ്ര​മംതുടരുന്നുണ്ട്. ഇ​തി​നാ​യി വോ​ട്ട​ർ പ​ട്ടി​ക പ​രി​ശോ​ധി​ച്ച് വോ​ട്ടു​ള്ള പ്ര​വാ​സി​ക​ളെ ക​ണ്ടെ​ത്തിക്കൊണ്ടിരിക്കുകയാണ്. കു​വൈ​റ്റി​ൽ എ​ൽ.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി 20 മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​നു​ക​ളും ഇതിനോടകം തന്നെ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒ.​ഐ.​സി.​സി ഞാ​യ​റാ​ഴ്ച പ്ര​ത്യേ​ക പ​രി​പാ​ടി ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്.

അതേസമയം, സ്ഥാ​നാ​ർ​ഥി​ക​ൾ ക​ൺ​വെ​ൻ​ഷ​നു​ക​ളി​ൽ ഓ​ൺ​ലൈ​നാ​യി വ​ന്ന് നാ​ട്ടി​ലെ​ത്തി വോ​ട്ട്​ ചെ​യ്യാ​നാ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു​ണ്ട്. ആകെ 89,839 പ്ര​വാ​സി വോ​ട്ട​ർ​മാ​രി​ൽ 83,765 പേ​ർ പു​രു​ഷ​ന്മാ​രും 6,065 പേ​ർ സ്ത്രീ​ക​ളും ഒ​മ്പ​തു​പേ​ർ ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സു​മാ​ണ്. കോ​ഴി​ക്കോ​ട്ടു​കാ​രാ​ണ് ഇവരിൽ കൂടുതൽ. 35,793 പേ​രുണ്ട്. തൊ​ട്ടു​പി​ന്നി​ലു​ള്ള മ​ല​പ്പു​റ​ത്തും ക​ണ്ണൂ​രി​ലും യ​ഥാ​ക്ര​മം 15, 121ഉം 12, 876​ഉം പ്ര​വാ​സി വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. വ​യ​നാ​ട്ടി​ൽ ​നി​ന്നും 779 പ്ര​വാ​സി വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഏ​റ്റ​വും കു​റ​വ് ഇ​ടു​ക്കി​യി​ലാ​ണുള്ളത്. 325 പ്ര​വാ​സി വോ​ട്ട​ർ​മാ​ർ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...