പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത യൂട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം രണ്ട് കോടി കടന്നതായി റിപ്പോർട്ട്. സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ രാഷ്ട്രത്തലവൻമാരേക്കാൾ മുന്നിലാണ് മോദി. മോദിയുടെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത മുഴുവൻ വീഡിയോകളുടെ വ്യൂസ് 450 കോടി കടന്നു. യോഗ വിത്ത് മോദി എന്ന പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട യൂട്യൂബ് ചാനലിന് 73,000-ലധികം സബ്സ്ക്രൈബർമാരുണ്ട്.
മുൻ ബ്രസീലിയൻ പ്രസിഡൻ്റ് ജെയിർ ബോൽസനാരോ ആണ് സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്. എന്നാൽ ബോൽസനാരോയുടെ സബ്സ്ക്രൈബർമാരുടെ എണ്ണം ഏകദേശം 64 ലക്ഷം മാത്രമാണ്. വ്യൂസിന്റെ കാര്യത്തിൽ യുക്രൈൻ പ്രസിഡൻ്റ് വൊളോദിമിർ സെലെസിയാണ് മോദിയ്ക്ക് പിന്നിൽ. 22.4 കോടി വ്യൂസാണ് സെലൻസ്കിയുടെ വീഡിയോകൾ നേടിയിട്ടുള്ളത്. അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡന് 7.89 ലക്ഷം സബ്സ്ക്രൈബർമാരാണുള്ളത്. തുർക്കി പ്രസിഡൻ്റ് റിസെപ് തയ്യിബ് ഉർദുഗാന് 3.16 ലക്ഷം സബ്സ്ക്രൈബർമാരുമുണ്ട്.
2007-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദിയുടെ യൂട്യൂബ് ചാനൽ ആരംഭിച്ചത്. ഇതിനുപുറമെ മറ്റ് സാമൂഹികമാധ്യമങ്ങളിലും മോദിയ്ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സാണുള്ളത്.