ലോക പാസ്പോർട്ട് റാങ്കിങ്ങിൽ ജപ്പാന് ഒന്നാമത്. സിംഗപ്പൂരും, ദക്ഷിണ കൊറിയയും ജപ്പാന്റെ പിന്നിലെത്തിയ യൂറോപ്യന്‍ രാജ്യങ്ങളെ പിന്തള്ളിയാണ് ജപ്പാന്റെ കുതിപ്പ്. പട്ടികയില്‍ 15-ാം സ്ഥാനം നേടി യുഎഇ അഭിമാന നേട്ടം കരസ്ഥമാക്കിയപ്പോൾ ഇന്ത്യ 87-ാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. കോവിഡ് വിജയിയെന്ന വിശേഷണത്തിന് അര്‍ഹമായതും യുഎഇയുടെ നേട്ടമായി വിലയിരുത്തുന്നു.
ഹെൻലി പാസ്പോർട്ട് ഇൻഡെക്സാണ് പാസ്പോര്‍ട്ടിന്റെ പ്രബലത പുറത്തുവിട്ടത്. കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ലോക സാഹചര്യങ്ങൾ വിലയിരുത്തിയാണ് പ്രബലത നിശ്ചയിച്ചത്. പതിനേഴ് വർഷത്തെ വിവധ കണക്കുകളും റാങ്കിംഗ് തയ്യാറാക്കാന്‍ വിശകലനം ചെയ്യും. രാജ്യങ്ങളുടെ നിലവിലെ സാഹചര്യങ്ങൾ മനസിലാക്കാനും ഏറ്റവും മികച്ച സഞ്ചാര സ്വാതന്ത്രമുള്ള രാജ്യങ്ങളെ കണ്ടെത്താനും സഹായിക്കുന്നതാണ് പാസ്പോര്‍ട്ട് പ്രബലത പട്ടിക.
പട്ടികയില്‍ മുന്നിലുളള ജപ്പാന്റെ പാസ്പോര്‍ട്ട കൈവശമുളളയാൾക്ക്് 193 രാജ്യങ്ങളിൽ സഞ്ചാരിക്കാന്‍ അനുമതിയുണ്ട്. രണ്ടാം സ്ഥാനത്തുളള സിംഗപ്പൂര്‍, ദക്ഷിണ കൊറിയ രാജ്യങ്ങളിലെ പാസ്പോര്ട്ടുളളയാൾക്ക് 192 രാജ്യങ്ങളിലേക്ക് പ്രവേശിക്കാനാകും.പട്ടികയില്‍ ജർമനിയാണ് മൂന്നാം സ്ഥാനത്ത്.
187 രാജ്യങ്ങളിലേക്കുള്ള പ്രവേശനം ലഭ്യമാകുന്ന യു.കെ ആറമതുണ്ട്. എന്നാല്‍ പട്ടികയില്‍ ഏഴാമതാണ് യുഎസ്. 186 രാജ്യങ്ങളിലേക്ക് യുഎസ് പാസ്പോര്‍ട്ടുമായി സഞ്ചരിക്കാം. ചൈനയ്ക്ക് 80 രാജ്യങ്ങളിലേക്കാണ് പ്രവേശനാനുമതിയുളളത്. പട്ടികയില്‍ 69-ാം സ്ഥാനത്താണ് ചൈന. 50-ാം സ്ഥാനത്തുളള റഷ്യയ്ക്ക് 119 രാജ്യങ്ങളിലേക്ക് അനുമതിയുണ്ട്.
അതേസമയം ഇന്ത്യൻ പാസ്പോർട്ടാണ് കൈവശമുളളതെങ്കില് 60 രാജ്യങ്ങളിലേക്കേ പ്രവശനം സാധ്യമാകൂ. 27 രാജ്യങ്ങളിലേക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന അഫ്ഗാനസ്ഥാനാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. അതേസമയം കൊവിഡ് ഇളവുകൾ പ്രഖ്യാപിച്ചതോടെ രാജ്യാന്ത സഞ്ചാരങ്ങൾ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഹെൻലി ആൻഡ് പാർട്നേഴ്സ് ചെയർമാൻ ക്രിസ്റ്റ്യൻ കൈലിൻ വ്യക്തമാക്കി.
പാസ്പോര്‍ട്ടിന്റെ പ്രബലത
സഞ്ചാര സ്വാതന്ത്ര്യത്തെ അടിസ്ഥാനമാക്കിയാണ് പാസ്പോര്‍ട്ടിന്റെ പ്രബലത നിശ്ചയിക്കുന്നത്. മുന്‍കൂര്‍ വിസയില്ലാതെയും ഓണ്‍ അറൈവല്‍ വിസയിലും എത്ര രാജ്യങ്ങൾ സന്ദര്‍ശിക്കാമെന്നത് കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കുന്നത്. കൊവിഡ് പൊലെയുളള മഹാമാരികളുടെ നിയന്ത്രണങ്ങളും സര്‍ക്കാര്‍ മാനദണ്ഡങ്ങളും കണക്കിലെടുക്കും. വിവിധ രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങളും സര്‍ക്കാര്‍ നിലപാടുകളും പ്രധാനമാണ്. ആഗോള അംഗീകൃത സ്ഥാപനമായ ഹെൻലി പാസ്പോർട്ട് ഇൻഡെക്സാണ് പാസ്പോര്‍ട്ടിന്റെ പ്രബലത തയ്യാറാക്കിവരുന്നത്.