ഏക സിവിൽ കോഡ് മൗലികാവകാശങ്ങൾക്ക് വിരുദ്ധമെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി. ഏക സിവിൽ കോഡ് ബഹുസ്വരതക്ക് വെല്ലുവിളിയാണ്. ഏക സിവിൽ കോഡിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നും പാളയം ഇമാം ആവശ്യപ്പെട്ടു. ഏക സിവിൽ കോഡ് ഭരണ ഘടന നൽകുന്ന സ്വാതന്ത്രത്തെ ഹനിക്കുന്നുവെന്നും പാളയം ഇമാം പ്രതികരിച്ചു.
ഏക സിവിൽ കോഡിനെ ശക്തിയുക്തം എതിർക്കുമെന്ന് മുസ്ലിം ലീഗ് നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. ബിജെപി തെരഞ്ഞെടുപ്പ് കാലത്ത് അജണ്ട സെറ്റ് ചെയ്യുന്നുവെന്ന് വിമർശിച്ച മുസ്ലിം ലീഗ്, ഏക സിവിൽ കോഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് വ്യക്തമാക്കി.
നടപ്പാക്കിയാൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽക്കുന്നു. ഇന്ത്യൻ സാഹചര്യത്തിൽ ഒരിക്കലും ഏക സിവിൽ കോഡ് നടപ്പിലാക്കാൻ പറ്റില്ല. യഥാർഥ പ്രശ്നത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും പ്രതിപക്ഷ ഐക്യം പ്രധാനമന്ത്രി ഭയപ്പെടുന്നുവെന്നും മുസ്ലിം ലീഗ് കുറ്റപ്പെടുത്തി.