നഴ്സുമാർക്ക് അവസരങ്ങളൊരുക്കി നോർക്ക റൂട്ട്സ് കാനഡ/സൗദി MoH റിക്രൂട്ട്മെന്റ്: ഇപ്പോൾ അപേക്ഷിക്കാം

Date:

Share post:

കേരളത്തിൽ നിന്നുളള നഴ്സുമാർക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് & ലാബ്ര‍‍ഡോർ പ്രവിശ്യയിലേയ്ക്കും സൗദി ആരോഗ്യമന്ത്രാലയത്തിലേയ്ക്കും (വനിതകൾ) അവസരങ്ങളൊരുക്കി സംസ്ഥാനസർക്കാർ സ്ഥാപനമായ നോർക്ക-റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. സൗദിയിലേയ്ക്ക് നവംബറിലും (26 മുതൽ 28 വരെ-കൊച്ചി) കാനഡയിലേയ്ക്ക് ഡിസംബറിലുമാണ് റിക്രൂട്ട്മെന്റ്. ഇക്കാര്യത്തിൽ കേരളസർക്കാരും കാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് & ലാബ്ര‍‍ഡോർ പ്രവിശ്യ സർക്കാരും തമ്മിൽ കഴിഞ്ഞ മാസം കരാറിലായിരുന്നു.

കാനഡ റിക്രൂട്ട്മെന്റ് (ന്യൂ ഫോണ്ട്ലൻഡ് & ലാബ്ര‍‍ഡോർ പ്രവിശ്യയിൽ)
നവംബർ 26 മുതൽ ഡിസംബർ 05 വരെ കൊച്ചിയിൽ

2023 നവംബർ 26 മുതൽ ഡിസംബർ 05 വരെ കൊച്ചിയിലാണ് അഭിമുഖങ്ങൾ നടക്കുക. 2015 ന് ശേഷം നേടിയ ബി.എസ്.സി (നഴ്സിങ്) ബിരുദവും കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയവും (ഫുൾ ടൈം 75 മണിക്കൂർ ബൈ വീക്കിലി) ഉളളവർക്ക് അപേക്ഷിക്കാവുന്നതാണ്. അഭിമുഖം ഡിസംബർ മാസം നടക്കുന്നതാണ്. കാനഡയിൽ നഴ്സ് ആയി ജോലി നേടാൻ NCLEX പരീക്ഷ പാസ് ആകേണ്ടതുണ്ട്. അഭിമുഖത്തിൽ പങ്കെടുത്ത് വിജയിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ യോഗ്യത നിശ്ചിത കാലയളവിൽ നേടിയെടുത്താൽ മതിയാകും. അഭിമുഖ സമയത്ത് ഇവയിലേതെങ്കിലും നേടിയിട്ടുണ്ടെങ്കിൽ ഇവർക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതുമാണ്. കൂടാതെ IELTS ജനറൽ സ്കോർ 5 അഥവാ CELPIP ജനറൽ സ്കോർ 5 ആവശ്യമാണ്. കൂടുതൽ വിവരങ്ങളും സംശയങ്ങൾക്കുള്ള മറുപടിയും നോർക്കയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ശമ്പളം മണിക്കൂറിൽ 33.64-41.65 കനേഡിയൻ ഡോളർ (CAD) ലഭിക്കുന്നതാണ്. (അതായത് ഏകദേശം 2100 മുതൽ 2600 വരെ ഇന്ത്യൻ രൂപ)

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ CV (നോർക്കയുടെ വെബ്സൈറ്റിൽ (www.norkaroots.org) നൽകിയിരിക്കുന്ന ഫോർമാറ്റ് പ്രകാരം തയ്യാറാക്കേണ്ടതാണ്. ഇതിൽ രണ്ട് പ്രൊഫഷണൽ റഫറൻസുകൾ ഉൾപ്പെടുത്തിയിരിക്കണം. (അതായത് നിലവിലുള്ളതോ അല്ലെങ്കിൽ മുൻപ് ഉള്ളതോ). വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്, നഴ്സിംഗ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, അക്കാഡമിക്ക് ട്രാൻസ്ക്രിപ്റ്റ്, പാസ്പോർട്ട്, മോട്ടിവേഷൻ ലെറ്റർ, എന്നിവ സഹിതം [email protected] എന്ന ഇ-മെയിലിലേയ്ക്ക് 2023 നവംബർ 16 നകം അപേക്ഷ നൽകേണ്ടത്.

സൗദി MoH റിക്രൂട്ട്മെന്റ്-വനിതാ നഴ്സുമാർക്ക്
അഭിമുഖം 2023 നവംബർ 26 മുതല് 28 വരെ കൊച്ചിയിൽ.

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് (MoH) കേരളത്തിൽ നിന്നുളള വനിതാ നഴ്സുമാർക്ക് അവസരങ്ങൾ ഒരുക്കുന്നതാണ് റിക്രൂട്ട്മെന്റ് . ഇതിനായുളള അഭിമുഖം 2023 നവംബർ 26 മുതല് 28 വരെ കൊച്ചിയിൽ നടക്കും. എമർജൻസി റൂം (ER), ജനറൽ ഡിപ്പാർട്മെന്റ്, ICU മുതിർന്നവർ, മിഡ്‌വൈഫ്, പീഡിയാട്രിക് ഐസിയു എന്നീ സ്പെഷ്യാലിറ്റികളിലേയ്ക്കാണ് (വനിതാ നഴ്സുമാർക്ക്) അവസരം. നഴ്സിങിൽ ബിരുദമോ/PBbs യോഗ്യതയും കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയവും ഉളളവർക്ക് അപേക്ഷിക്കാം. എല്ലാ ഉദ്യോഗാർത്ഥികളും ഇന്റർവ്യൂ സമയത്ത് സാധുവായ പാസ്പോർട്ട് ഹാജരാക്കണം. വിശദമായ CV യും വിദ്യാഭ്യാസം, പ്രവർത്തിപരിചയം, പാസ്സ്പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം [email protected] എന്ന ഇ-മെയിൽ ഐ.‍ഡിയിലേയ്ക്ക് നവംബർ 16 നകം അപേക്ഷിക്കാവുന്നതാണ്.

സംശയനിവാരണത്തിന് നോർക്ക റൂട്ട്സ് ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾഫ്രീ നമ്പറുകളിൽ 1800-425-3939 (ഇന്ത്യയിൽ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിന് മറ്റു സബ് ഏജൻറുമാർ ഇല്ല. അത്തരത്തിൽ ആരെങ്കിലും ഉദ്യോഗാർത്ഥികളെ സമീപിക്കുകയാണെങ്കിൽ അത് നോർക്ക-റൂട്ട്സിന്റെ ശ്രദ്ധയിൽപെടുത്തേണ്ടതാണെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...