മാധ്യമ രംഗത്ത് പുതിയ ചുവടുവയ്പ്പുമായി ദുബായ്. ആഗോള മാധ്യമ കേന്ദ്രമായി ദുബായിയെ മാറ്റുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ദുബായ് മീഡിയ കൗൺസിന്റെ രൂപീകരണം നടന്നു. കൗണ്‍സിലിന്റെ അധ്യക്ഷനായി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിയമിതനായി. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റേതാണ് തീരുമാനം.
കൗണ്‍സിലിന്റെ വൈസ് ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമായി മോന അൽ മാരിയും പ്രവർത്തിക്കും. ഏഴുപേരാണ് മീഡിയ ബോര്‍ഡ് അംഗങ്ങളായി പ്രവര്‍ത്തിക്കുക. അതേസമയം കൗണ്‍സിലിന്റെ
സെക്രട്ടറി ജനറലായി നിഹാൽ ഭദ്രിയെ നിയമിച്ചുകൊണ്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിറക്കി.
അതേസമയം ഉയർന്ന നിലവാരമുള്ള ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതിലും മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും രാജ്യത്തെ വിവിധ മാധ്യമ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് ശൈഖ് അഹമ്മദ് പറഞ്ഞു. രാജ്യത്തിന്റെ വികസന യാത്രയിൽ മാധ്യമങ്ങളെ പ്രധാന പങ്കാളിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു.