28 വർഷത്തെ മാധ്യമപ്രവർത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാർ; ഇനി സജീവ രാഷ്ട്രീയത്തിലേയ്ക്ക്

Date:

Share post:

28 വര്‍ഷത്തെ മാധ്യമപ്രവർത്തന ജീവിതത്തിന് വിരാമമിട്ട് റിപ്പോർട്ടർ ടി.വി എഡിറ്റർ ഇൻ ചീഫ് എം.വി നികേഷ് കുമാർ. രാഷ്ട്രീയത്തിൽ സജീവമാകാനാണ് ഇനി നികേഷിന്റെ തീരുമാനം. അതിന്റെ ഭാ​ഗമായി റിപ്പോർട്ടർ ടിവിയിലെ എഡിറ്റോറിയൽ ചുമതലയിൽ നിന്നും രാജിവെച്ച അദ്ദേഹം സിപിഎം അംഗമായി പൊതുരം​ഗത്ത് സജീവമാകുമെന്ന് വ്യക്തമാക്കി.

‘ഒരു പൗരനെന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ രീതിയില്‍ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. ഇനി സിപിഎം അംഗമായി പ്രവർത്തിക്കും. ചാനലിന്റെ ഭാഗമായി നിന്നുകൊണ്ട് പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുന്നതിലെ തടസം കൊണ്ടാണ് ഈ തീരുമാനം’ എന്നാണ് നികേഷ് കുമാര്‍ വ്യക്തമാക്കിയത്.

കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം.വി രാഘവന്റെയും സി.വി ജാനകിയുടെയും മകനായി 1973 മെയ് 28-നായിരുന്നു എം.വി നികേഷ് കുമാറിന്റെ ജനനം. മാധ്യമ പ്രവർത്തന മേഖലയോടുള്ള താത്പര്യത്താൽ ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് നികേഷ് മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്. 2003-ൽ ഇന്ത്യവിഷന്‍ ചാനല്‍ തുടങ്ങിയപ്പോള്‍ അതിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന അദ്ദേഹം പിന്നീട് റിപ്പോര്‍ട്ടര്‍ ചാനല്‍ ആരംഭിച്ചു.

ഇതിനിടെ രാഷ്ട്രീയത്തിലേയ്ക്കും രം​ഗപ്രവേശം ചെയ്തിരുന്നു നികേഷ്. ഒന്നാം പിണറായി വിജയൻ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി അഴീക്കോട് മണ്ഡലത്തില്‍ മത്സരിച്ചു. എന്നാൽ മുസ്ലിം ലീഗിലെ കെ.എം ഷാജിയോട് പരാജയപ്പെട്ട അദ്ദേഹം വീണ്ടും മാധ്യമപ്രവർത്തന രം​ഗത്ത് സജീവമാകുകയായിരുന്നു. ഇപ്പോൾ റിപ്പോര്‍ട്ടര്‍ ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനത്ത് നിന്നാണ് നികേഷ് പടിയിറങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...