കുരങ്ങുപനി ബാധിച്ചവര്‍ക്കും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും മാര്‍ഗ നിര്‍ദേശങ്ങൾ പുറത്തിറക്കി യുഎഇ ആരോഗ്യമന്ത്രാലയം. രോഗം മാറുന്നതുവരെ രോഗികൾ ആശുപത്രിയില്‍ െഎസൊലേഷനില്‍ തുടരണം. രോഗികളുമായി അടുത്തിടപഴകുന്നവര്‍ 21 ദിവസത്തില്‍ കുറയാതെ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.
െഎസൊലേഷനും ക്വാറന്റൈനും നിരീക്ഷണത്തിന് വിധേയമാക്കും. അതേസമയം കുരങ്ങുപനി ഉൾപ്പെടെ എല്ലാ സാംക്രമിക രോഗങ്ങളും കണ്ടെത്തുന്നതിന് ശക്തമായ സംവിധാനം യുഎഇ നടപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. യുഎഇയില്‍ കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയം മാര്‍ഗനിര്‍ദ്ദേശങ്ങൾ പുറത്തിറക്കിയത്.
മെയ് 24 ആണ് യുഎഇയില്‍ ആദ്യ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തത്. പനി , ക്ഷീണം, പശി വേദന. തലവേദന എന്നിവ കുരങ്ങുപനിയുടെ ലക്ഷണങ്ങളാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. രോഗികളുമായി സമ്പര്‍ക്കം ഒഴിവാക്കണമെന്നും മൃഗങ്ങളില്‍ നിന്ന് രോഗം പകരാതെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. രോഗികൾ ഉപയോഗിച്ച വസ്തുക്കളിലൂടെയും രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.