2023ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരം ലയണൽ മെസ്സിക്ക്. സ്പാനിഷ് താരം ഐറ്റാന ബോൺമാറ്റിയാണ് മികച്ച വനിതാ ഫുട്ബോളർ. മാഞ്ചസ്റ്റർ സിറ്റി എഫ്സിയുടെ പെപ് ഗാർഡിയോളയാണ് മികച്ച പരിശീലകൻ. കിലിയൻ എംബാപ്പെ, എർലിംഗ് ഹാലാൻഡിനെയും പിന്തള്ളിയാണ് 36 കാരനായ മെസ്സി പുരസ്കാരം സ്വന്തമാക്കിയത്.
ഇത് നാലാം തവണയാണ് മെസ്സി ഈ നേട്ടം കരസ്ഥമാക്കുന്നത്. നാല് തവണ ഫിഫ ബാലൺ ഡി ഓറും മൂന്നുതവണ ഫിഫ ദി ബെസ്റ്റുമായും ഇതിനു മുന്നേ മെസി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
2022 ഡിസംബർ 19 മുതൽ ഒരു വർഷക്കാലയളവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം സ്പാനിഷ് താരം ഐറ്റാന ബോൺമാറ്റി സ്വന്തമാക്കി. മികച്ച പുരുഷ ടീം പരിശീലകനുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗാർഡിയോളയ്ക്കാണ്. മെസിയും ഹാലണ്ടും എംബാപ്പെയും പുരസ്കാര ചടങ്ങളില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയില്ല. അതേസമയം ഫെയര്‍പ്ലേ അവാര്‍ഡ് ബ്രസീലിയന്‍ ദേശീയ പുരുഷ ഫുട്ബോള്‍ ടീം സ്വന്തമാക്കി. വംശീയതയ്ക്ക് എതിരായ പോരാട്ടം പരിഗണിച്ചാണ് ബ്രസീലിയന്‍ ടീമിന് പുരസ്കാരം.