ലോക കേരളസഭ: സാമ്പത്തിക സുതാര്യത ഉറപ്പുവരുത്തുമെന്ന് സംഘാടക സമിതി

Date:

Share post:

ലോക കേരള സഭയിലെ പണപ്പിരിവ് വിവാദമായതോടെ വിശദീകരണവുമായി അമേരിക്കയിലെ ലോക കേരളസഭാ സംഘാടക സമിതി രം​ഗത്ത്.
ജൂൺ 9 മുതൽ 11 വരെയാണ് ന്യൂയോർക്കിൽ ലോക കേരളാസഭ സമ്മേളനം നടക്കുന്നത്. നിലവിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏകദേശം ആറര ലക്ഷം ഡോളർ(അഞ്ചരക്കോടി)ആണ് ആവശ്യമായി വരുന്നത്. ടൈംസ് സ്ക്വയറിൽ നടക്കുന്ന സമാപന സമ്മേളനത്തിന് പ്രത്യേക വേദിയൊരുക്കും. രണ്ടു മണിക്കൂർ മുഖ്യമന്ത്രി സംസാരിക്കുന്ന പരിപാടിക്കായി ചിലവാക്കുന്നത് ഏകദേശം രണ്ടുകോടി രൂപയാണ് ചിലവ് വരുന്നത്.

സമ്മേളന നടത്തിപ്പിൽ സുതാര്യത ഉറപ്പുവരുത്തുമെന്നും അതോടൊപ്പം തന്നെ സാമ്പത്തിക ഉറവിടം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സംഘാടക സമിതി അറിയിച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി പ്രൗഢ ​ഗംഭീരമായിരിക്കണമെന്നാണ് ആ​ഗ്രഹിക്കുന്നതെന്ന് സംഘാടക സമിതി കെജി മന്മഥൻ നായർ പറഞ്ഞു.

ഈ പരിപാടി കഴിയുമ്പോൾ ഇതിന് എവിടെ നിന്ന് പണം, എത്ര ചിലവായി എന്നത് കൂടി ജനങ്ങളെ ബോധ്യപ്പെടുത്താൻ സംഘാടകസമിതിക്ക് ബാധ്യതയുണ്ട്. കേരള സർക്കാരിൽ നിന്ന് പണം ആവശ്യപ്പെട്ടില്ലെന്നും തന്നിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു. സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പ്രതികരണം

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത്ത് അടിച്ചു’; വെളിപ്പെടുത്തി ആലപ്പി അഷ്റഫ്

മോഹൻലാൽ നായകനായ ഷാജി കൈലാസ് ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്‌ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്....

ലോകബാങ്കിൻ്റെ ആഗോള ഭരണ സൂചികയിൽ ഖത്തറിന് മുന്നേറ്റം; മിഡിലീസ്റ്റിൽ ഒന്നാമത്

2024ലെ പ്രധാന ആഗോള ഭരണ സൂചികകളിൽ മിഡിലീസ്റ്റ് മേഖലയിൽ ഖത്തറിന് ഒന്നാം സ്ഥാനം. ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഖത്തറിന് മുന്നേറ്റം. രാഷ്ട്രീയ സ്ഥിരതാ...

നാട്ടിക അപകടം; ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

തൃശൂർ നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ലോറിയപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കേസെടുത്തു. ആലക്കോട് സ്വദേശികളായ ബെന്നിക്കും അലക്‌സിനുമെതിരെയാണ് കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം....

ഗ്രീൻ മൊബിലിറ്റി വാരം; റാസൽഖൈമയിലെ സിറ്റി ബസുകളിൽ ഇന്ന് സൗജന്യ യാത്ര

പൊതുജനങ്ങൾക്ക് ഇന്ന് (നവംബർ 26) റാസൽഖൈമയിലെ സിറ്റി ബസുകളിൽ സൗജന്യ യാത്ര നടത്താം. ഗ്രീൻ മൊബിലിറ്റി വാരത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയാണ്(റക്‌ത) സിറ്റി ബസുകളിൽ...