ഈ വർഷത്തെ ദീപാവലിയോടനുബന്ധിച്ച് യാത്രക്കാരുടെ സൌകര്യാർത്ഥം കെ.എസ്.ആർ.ടി.സി 2023 നവംബർ 7 മുതൽ നവംബർ 15 വരെ കേരളത്തിൽ നിന്നും ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലേക്കും, അവധി കഴിഞ്ഞ് തിരിച്ചുമായി 16 വീതം 32 അധിക സർവീസുകൾ നടത്തുന്ന സർവ്വീസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. www.online.keralartc.com, www.onlineksrtcswift.com എന്നീ വെബ്സൈറ്റുകൾ വഴിയും, ENTE KSRTC NEO OPRS എന്ന മൊബൈൽ ആപ്പു വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.
സീറ്റുകൾ ബുക്കിംഗ് ആകുന്നതനുസരിച്ച് കൂടുതൽ ബസ്സുകൾ ഘട്ടം ഘട്ടമായി ക്രമീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. ഡിമാന്റ് അനുസരിച്ച് അധിക ബസ്സുകൾ ക്രമീകരിക്കുമ്പോൾ തിരക്കേറിയ റൂട്ടുകൾക്ക് പ്രാധാന്യം നൽകി ആവശ്യാനുസരണം അഡീഷണൽ സർവിസുകൾ അയക്കണമെന്നും കൂടാതെ നിലവിൽ ഓപ്പറേറ്റ് ചെയ്ത് വരുന്ന ഷെഡ്യൂൾഡ് സ്കാനിയ, വോൾവോ, സ്വിഫ്റ്റ് എസി നോൺ എ.സി ഡിലക്സ് ബസ്സുകൾ കൃത്യമായി സർവ്വീസ് നടത്തുവാനും സി.എം.ഡി നിർദ്ദേശം നൽകി.
ബാംഗ്ലൂർ നിന്നുളള അധിക സർവ്വീസുകളുടെ പട്ടിക.
08.11.2023 മുതൽ 15.11.2023 വരെ
1. 19.45 ബാംഗ്ലൂർ – കോഴിക്കോട് (S/Dlx.) – കുട്ട, മാനന്തവാടി വഴി
2. 20.15 ബാംഗ്ലൂർ – കോഴിക്കോട് (S/Dlx.) – കുട്ട, മാനന്തവാടി വഴി
3. 20.50 ബാംഗ്ലൂർ – കോഴിക്കോട് (S/Dlx.) – കുട്ട, മാനന്തവാടി വഴി
4. 22.50 ബാംഗ്ലൂർ – കോഴിക്കോട് (S/Exp.) – കുട്ട, മാനന്തവാടി വഴി
5. 20.45 ബാംഗ്ലൂർ – മലപ്പുറം(S/Dlx.) (alternative days) – കുട്ട, മാനന്തവാടി വഴി
6. 19.15 ബാംഗ്ലൂർ – തൃശ്ശൂർ (S/Dlx.) – സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
7. 21.15 ബാംഗ്ലൂർ – തൃശ്ശൂർ (S/Dlx.) – സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
8. 18.45 ബാംഗ്ലൂർ – എറണാകുളം (S/Dlx.) – സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
9. 19.30 ബാംഗ്ലൂർ – എറണാകുളം (S/Dlx.) – സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
10. 19.45 ബാംഗ്ലൂർ – എറണാകുളം (S/Dlx.) – സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
11. 20.30 ബാംഗ്ലൂർ – എറണാകുളം (S/Dlx.) – സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
12. 19.45 ബാംഗ്ലൂർ – കോട്ടയം (S/Dlx.) – സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
13. 21.40 ബാംഗ്ലൂർ – കണ്ണൂർ (S/Exp.) – ഇരിട്ടി വഴി
14. 20.30 ബാംഗ്ലൂർ – കണ്ണൂർ (S/Dlx.) – ഇരിട്ടി വഴി
15. 22.15 ബാംഗ്ലൂർ – പയ്യന്നൂർ (S/Exp.) – ചെറുപുഴ വഴി
16. 18.00 ബാംഗ്ലൂർ – തിരുവനന്തപുരം (S/Dlx.) – നാഗർകോവിൽ വഴി
കേരളത്തിൽ നിന്നുള്ള അധിക സർവ്വീസുകൾ
07.11.2023 മുതൽ 14.11.2023 വരെ
1. 22.30 കോഴിക്കോട് – ബാംഗ്ലൂർ (S/Dlx.) – മാനന്തവാടി, കുട്ട വഴി
2. 22.15 കോഴിക്കോട് – ബാംഗ്ലൂർ (S/Dlx.) – മാനന്തവാടി, കുട്ട വഴി
3. 22.50 കോഴിക്കോട് – ബാംഗ്ലൂർ (S/Dlx.) – മാനന്തവാടി, കുട്ട വഴി
4. 23.15 കോഴിക്കോട് – ബാംഗ്ലൂർ (S/Exp.) – മാനന്തവാടി, കുട്ട വഴി
5. 19.00 മലപ്പുറം– ബാംഗ്ലൂർ(S/ Dlx.) (alternative days) – മാനന്തവാടി, കുട്ട വഴി
6. 19.15 തൃശ്ശൂർ – ബാംഗ്ലൂർ (S/Dlx.) – പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
7. 19.45 തൃശ്ശൂർ – ബാംഗ്ലൂർ (S/Dlx.) – പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
8. 18.30 എറണാകുളം – ബാംഗ്ലൂർ (S/Dlx.) – പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
9. 19.00 എറണാകുളം – ബാംഗ്ലൂർ (S/Dlx.) – പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
10. 19.15 എറണാകുളം – ബാംഗ്ലൂർ (S/Dlx.) – പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
11. 19.30 എറണാകുളം – ബാംഗ്ലൂർ (S/Dlx.) – പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
12. 18.10 കോട്ടയം – ബാംഗ്ലൂർ (S/Dlx.) – പാലക്കാട്, കോയമ്പത്തൂർ, സേലം വഴി 13. 19.01 കണ്ണൂർ – ബാംഗ്ലൂർ (S/Exp.) – ഇരിട്ടി വഴി
14. 22.10 കണ്ണൂർ – ബാംഗ്ലൂർ (S/Dlx.) – ഇരിട്ടി വഴി
15. 17.30 പയ്യന്നൂർ – ബാംഗ്ലൂർ (S/Exp.) – ചെറുപുഴ വഴി
16. 20.00 തിരുവനന്തപുരം-ബാംഗ്ലൂർ (S/Dlx.) – നാഗർകോവിൽ, മധുര വഴി
യാത്രക്കാരുടെ തിരക്കും ആവശ്യകതയും മനസിലാക്കിയാകും അധിക സർവ്വീസുകൾ നടത്തുക. ഇതിനായി ക്ലസ്റ്റർ ഓഫീസർമാർ ഓൺലൈൻ റിസർവേഷൻ ട്രെന്റ്, മറ്റ് സംസ്ഥാന RTCകൾ, ട്രാഫിക് ഡിമാൻറ്, മുൻവർഷത്തെ വിവരങ്ങൾ എന്നിവയും സമയാസമയം ബാംഗ്ലൂർ സർവീസ് ഇൻ ചാർജുകൾ, ഓപ്പറേഷൻ കൺട്രോൾ റൂം എന്നിവയുമായി ബന്ധപ്പെട്ടാകും സർവ്വീസ് ക്രമീകരിക്കുക.
യാത്രക്കാരുടെ തിരക്കില്ലാത്ത സമയങ്ങളിലെ സർവ്വീസുകൾക്കും ട്രിപ്പുകൾക്കും നിരക്കിൽ ഡിസ്കൌണ്ടുകൾ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
ദീർഘദൂര യാത്രക്കാരുടെ സൌകര്യാർത്ഥം ലോക്കൽ കട്ട് ടിക്കറ്റ് റിസർവേഷൻ ഒഴിവാക്കുവാൻ ഈ സർവീസുകൾക്കെല്ലാം ഒരു മാസം മുമ്പ് തന്നെ ഓൺലൈൻ റിസർവേഷൻ സൌകര്യവും ഒരു വശത്തേക്ക് മാത്രം ട്രാഫിക് ഡിമാന്റ് ആയതിനാൽ അനുവദനീയമായ ഫ്ളെക്സി നിരക്കിലും ആയിരിക്കും സർവിസുകൾ ഓപ്പറേറ്റ് ചെയ്യുക. ഈ സർവിസുകൾ അനധികൃത പാരലൽ സർവിസുകൾ നടത്തുന്ന ടിക്കറ്റ് നിരക്കിലെ കൊള്ളയടി അവസാനിപ്പിക്കുന്നതിനും KSRTCക്ക് നഷ്ടമില്ലാതെ നടത്തുന്നതിനും കഴിയുന്ന വിധം ആണ് നിശ്ചയിച്ചിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾക്ക്
ente ksrtc neo oprs
Website. www.online.keralartc.com
www.onlineksrtcswift.com
24×7 control room- 94470 71021, 0471 2463799