കോടിയേരിയുടെ വിയോഗം; അനുശോചനവുമായി പ്രവാസി സംഘടനകൾ

Date:

Share post:

കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രവാസ ലോകവും. ഗൾഫ് നാടുകളിലെ വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനകൾ അനുശോചന യോഗങ്ങൾ ചേരുകയും കോടിയേരി ബാലകൃഷ്ണനെ അനുസ്മരിക്കുകയും ചെയ്തു. പ്ര​വാ​സി വി​ഷ​യ​ങ്ങ​ളി​ൽ രാ​ഷ്​​ട്രീ​യം നോ​ക്കാ​തെ ഇ​ട​പെ​ട്ട നേതാവായിരുന്നു കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെന്ന് പ്രവാസി സംഘടനകൾ വ്യക്തമാക്കി.

രാ​ഷ്ട്രീ​യ​ത്തി​ന​പ്പു​റ​ത്ത്​ ജ​ന​ങ്ങ​ളു​ടെ വി​ഷ​യ​ങ്ങ​ളെ ഏറ്റെടുത്ത കോടിയേരിയുടെ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്ന് യുഎഇയിലെ കേളി കലാസാംസ്‌കാരിക വേദി അനുശോചിച്ചു. ഓർമ ദുബായ് ,കൈരളി കൾച്ചറല്‍ ഫോറം, യുഎഇ കെഎംസിസി യു.എ.ഇ ഐ.എം.സി.സി, ഓവർസീസ് എൻ.സി.പി, കേരള സോഷ്യല്‍ സെന്‍റര്‍, മലബാർ പ്രവാസി സംഘടന എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

മതനിരപേക്ഷ കേരളത്തിനായി വിട്ടുവീഴ്ചയില്ലാതെ പോരാടിയ നേതാവായിരുന്നു കോടിയേരിയെന്ന് ശക്തി തിയറ്റേഴ്‌സ് അബുദാബി വ്യക്തമാക്കി. കോടിയേരിയുടെ നിര്യാണത്തിൽ ഖസീം പ്രവാസി സംഘവും അനുശോചനം രേഖപ്പെടുത്തി. സൗദി അറേബ്യയിലെ വിവിധ സംഘടനകളായ കേളി കലാസാംസ്കാരിക വേദി, നവയുഗം സാംസ്ക്കാരികവേദി, തനിമ സാംസ്കാരിക വേദി, നവോദയ സാംസ്കാരികവേദി തുടങ്ങിയ സംഘടനകളും അനുശോചനം രേഖപ്പെടുത്തി.

വി​വി​ധ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ട​തു​പ​ക്ഷ സം​ഘ​ട​ന​ക​ൾ​ക്ക്​ കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ കോ​ടി​യേ​രി എ​പ്പോ​ഴും മു​ന്നിലുണ്ടായിരുന്നെന്ന് ഒമാനിലെ ഇടതുപക്ഷ സംഘടനാ ഭാരവാഹിയും പ്ര​വാ​സി കേ​ര​ള ക്ഷേ​മ​നി​ധി ബോ​ർ​ഡ് അം​ഗ​വും കേ​ര​ള ലോ​ക്സ​ഭ അം​ഗ​വുമായി പിഎം ജാബിര്‍ പറഞ്ഞു.

കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​നും ക​ല കു​വൈ​ത്തും അ​നു​ശോ​ച​നം രേഖപ്പെടുത്തി. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സം​ഭാ​വ​ന​ക​ള്‍ ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​നും നാ​ടി​നും ന​ൽ​കി​യ വ്യക്തിത്വമായിരുന്നു കോ​ടി​യേ​രി​യെന്ന് കല കുവൈത്ത് പ്രസഡന്‍റ് പി ബി സുരേഷ് , ജനറല്‍ സെക്രട്ടറി ജെ സജി എന്നിവര്‍ പറഞ്ഞു. സൗമ്യനായ നേതാവിനെയാണ് നഷ്ടമായതെന്ന് കുവൈത്ത് ഐ.​എം.​സി.​സി കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് ഹ​മീ​ദ് മ​ധു​ർ അനുശോചന കുറിപ്പില്‍ അറിയിച്ചു.

കോടിയേരി ബാലകൃഷ്ണന്റെ അകാല വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും കേരള രാഷ്ട്രീയത്തിനും അപരിഹാര്യമായ നഷ്ടമാണെന്ന് ബഹ്‌റൈന്‍ പ്രതിഭയും അനുശോന സന്ദേശത്തില്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവാസി സംഘടനകൾ കോടിയേരി അനുസ്മരണം സംഘടിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത്ത് അടിച്ചു’; വെളിപ്പെടുത്തി ആലപ്പി അഷ്റഫ്

മോഹൻലാൽ നായകനായ ഷാജി കൈലാസ് ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്‌ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്....

ലോകബാങ്കിൻ്റെ ആഗോള ഭരണ സൂചികയിൽ ഖത്തറിന് മുന്നേറ്റം; മിഡിലീസ്റ്റിൽ ഒന്നാമത്

2024ലെ പ്രധാന ആഗോള ഭരണ സൂചികകളിൽ മിഡിലീസ്റ്റ് മേഖലയിൽ ഖത്തറിന് ഒന്നാം സ്ഥാനം. ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഖത്തറിന് മുന്നേറ്റം. രാഷ്ട്രീയ സ്ഥിരതാ...

നാട്ടിക അപകടം; ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

തൃശൂർ നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ലോറിയപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കേസെടുത്തു. ആലക്കോട് സ്വദേശികളായ ബെന്നിക്കും അലക്‌സിനുമെതിരെയാണ് കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം....

ഗ്രീൻ മൊബിലിറ്റി വാരം; റാസൽഖൈമയിലെ സിറ്റി ബസുകളിൽ ഇന്ന് സൗജന്യ യാത്ര

പൊതുജനങ്ങൾക്ക് ഇന്ന് (നവംബർ 26) റാസൽഖൈമയിലെ സിറ്റി ബസുകളിൽ സൗജന്യ യാത്ര നടത്താം. ഗ്രീൻ മൊബിലിറ്റി വാരത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയാണ്(റക്‌ത) സിറ്റി ബസുകളിൽ...