ടിപിയുടെ രമക്കൊപ്പം പിടിയുടെ ഉമയും നിയമസഭയിലേക്ക് നടന്നുകയറുമ്പോൾ
തൃക്കാക്കരയിൽ ഫലം വരും മുൻപേ പുറത്തിറക്കിയ വിജയ ഗാനവും ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
ദലേർ മെഹന്ദിയുടെ ബോലോ താരാരാ എന്ന ഗാനത്തിന്റെ പാരടിയായാണ് വിജയഗാനം പുറത്തിറക്കിയത്. വരികൾ എഴുതിയത് അബ്ദുൾ ഖാദർ കാക്കനാട്. ഷബീർ നീറുങ്കൽ, ലിജി ഫ്രാൻസിസ് എന്നിവർ ചേർന്ന് ഗാനം ആലപിച്ചു.
വോട്ടെണ്ണലിന്റെ തലേന്ന് തന്നെ ആഹ്ലാദ പ്രകടനത്തിനുള്ള പാട്ട് പുറത്തുവന്നിരുന്നു. ഉമ തോമസ് വിജയിക്കുമെന്നതിൽ മുന്നണിക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല. യുഡിഎഫിന് റെക്കോർഡ് ഭൂരിപക്ഷം കൂടി ലഭിച്ച പശ്ചാത്തലത്തിൽ ആ വിജയ ഗാനം ഒന്ന് കേട്ടുനോക്കാം…
ഭരണത്തിനെതിരായ വികാരമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമായതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പി ടിയേക്കാള്‍ വോട്ടുകള്‍ ഉമ തോമസ് നേടുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
യുഡിഎഫ് ശക്തമായി തിരിച്ച് വരുമെന്നും തൃക്കാക്കരയ്ക്ക് ഒരിക്കൽ കൂടി കേരളത്തിന്റെ നന്ദിയെന്നും ഷാഫി പറമ്പിൽ എംഎൽഎ ഫെയ്സ്ബുക്കിൽ കുറിച്ചു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സഹതാപതരംഗമാണ് ഉണ്ടായതെന്നും തോൽവി അപ്രതീക്ഷിതമല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് പറഞ്ഞു. എൽഡിഎഫ് തകർന്നുപോയിട്ടില്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.