കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ട കേസിൽ അറസ്റ്റ് തടയണമെന്ന പ്രതി വിശാഖിന്റെ അപേക്ഷ ഹൈക്കോടതി തള്ളി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ബുധനാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.
താൻ നിരപരാധിയാണെന്നും പ്രിൻസിപ്പലാണ് ഉത്തരവാദിയെന്നും അപേക്ഷയിൽ പറയുന്നുണ്ട്. എന്നാൽ വിശാഖിന്റെ പേരെഴുതിയിട്ട് പ്രിൻസിപ്പലിന് എന്ത് കാര്യമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ചോദിച്ചു. തെരഞ്ഞെടുപ്പ് നടത്താതെ ഏകകണ്ഠമായാണ് സ്ഥാനാർത്ഥികളെല്ലാം തെരഞ്ഞെടുക്കപ്പെട്ടത്. അതിനാൽ കേസിൽ തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും ഹരജിയിൽ പറയുന്നുണ്ട്.
കേസെടുത്ത് 21 ദിവസമായിട്ടും ഇപ്പോഴും വിശാഖ് ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനിടയിലാണ് ഇയാൾ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.