മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരായ പീഡന പരാതി പിൻവലിച്ച് പരാതിക്കാരി. മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോൻ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴു പേർക്കെതിരെ നൽകിയ പരാതിയാണ് ആലുവയിലെ നടി പിൻവലിക്കുന്നതായി അറിയിച്ചത്.
സർക്കാരിൽ നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിയിൽ നിന്ന് പിൻവാങ്ങുന്നതായി പരാതിക്കാരി അറിയിച്ചത്. കേസിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടി കേസിൽ നിന്ന് പിൻമാറാൻ തീരുമാനിച്ചത്.
നാല് നടൻമാർക്ക് പുറമെ ചലച്ചിത്ര മേഖലയിലെ നോബിൾ, ബിച്ചു എന്നിവർക്കും കോൺഗ്രസ് അഭിഭാഷക സംഘടനയിലെ അഡ്വ.ചന്ദ്രശേഖരൻ എന്നിവർക്കുമെതിരെയായിരുന്നു പൊലീസ് കേസെടുത്തത്.