സുഡാനിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ടിന്റെ മൃതദേഹം നാളെ കേരളത്തിൽ എത്തിക്കും. നാളെ വൈകുന്നേരത്തോടെ വിമാനമാർഗം മൃതദേഹം കൊച്ചിയിൽ എത്തിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. ഏപ്രിൽ 14നാണ് സുഡാനിലെ ഖാർത്തൂമിൽ നടന്ന ആഭ്യന്തര സംഘർഷത്തിനിടെയാണ് ആൽബർട്ടിന് വെടിയേറ്റത്. ആൽബർട്ടിന്റെ ഭാര്യയും മകളും നേരത്തെ തന്നെ നാട്ടിലെത്തിയിരുന്നു.
ഖർത്തൂമിലെ ഫ്ലാറ്റിന്റെ ജനലരികിൽ ഇരുന്നുകൊണ്ട് മകനോട് ഫോണിൽ സംസാരിക്കുന്നതിനിടെയാണ് ആൽബർട്ടിന് വെടിയേറ്റത്. സംഘർഷം രൂക്ഷമായതോടെ മൃതദേഹം പോലും സ്ഥലത്ത് നിന്ന് മാറ്റാൻ കഴിഞ്ഞില്ല. ഫ്ലാറ്റിലെ ബേസ് മെന്റിൽ പിന്നീട് അഭയം തേടുകയായിരുന്നു ആൽബർട്ടിന്റെ ഭാര്യ സൈബല്ലയും മകളും. മൃതദേഹം പിന്നീട് എംബസിയുടെ സഹായത്തോടെ മൂന്നാം ദിവസമാണ് ആശുപത്രിയിലേക്ക് മാറ്റിയത് .