മൂടക്കൊല്ലിയിൽ നിരോധനാജ്ഞ, നരഭോജി കടുവയെ കണ്ടെത്താൻ വനം വകുപ്പ് സ്പെഷ്യൽ ടീമിനെ നിയോഗിച്ചു 

Date:

Share post:

സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ ക്ഷീരകർഷകനായ പ്രജീഷിനെ കൊന്ന നരഭോജി കടുവയെ കണ്ടെത്താൻ സ്പെഷ്യൽ ടീം. വനം വകുപ്പാണ് 80 പേരടങ്ങിയ സ്‌പെഷല്‍ ടീമിനെ നിയോഗിച്ചത്. ടീമിൽ ഡോക്ടര്‍, ഷൂട്ടേഴ്‌സ്, പട്രോളിങ് ടീം എന്നിവര്‍ ഉള്‍പ്പെടുന്നു. ലൈവ് ട്രാപ്പ് കാമറ ഉള്‍പ്പടെ 25 കാമറകള്‍, തോക്ക്, കൂടുകള്‍ എന്നിവയും ടീമിന്റെ ആവശ്യത്തിനായി അനുവദിച്ചിട്ടുണ്ടെന്ന് വനം-വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. കൂടാതെ വനം വകുപ്പ് പ്രദേശത്ത് സദാ ജാഗരൂകരായി പ്രവര്‍ത്തിക്കുകയാണെന്നും പ്രദേശവാസികള്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം വനമേഖലയോടു ചേർന്ന മാരമല കോളനി ഭാഗത്ത് ചൊവ്വാഴ്ച രാവിലെ കടുവയെ കണ്ടതായി ഒരു വീട്ടമ്മകൂടി അറിയിച്ചതോടെ സംഘങ്ങളായി വനമേഖലയിലടക്കം മണിക്കൂറുകളോളം തിരച്ചിൽ നടത്തുകയും ചെയ്തു. എന്നാൽ, കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല. മൂന്നു കിലോമീറ്റർ ദൂരത്തിലുള്ള വന പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും റാപിഡ് റെസ്പോൺസ് ടീമിന്റെയും നേതൃത്വത്തിലായിരുന്നു തിരച്ചിൽ.

ഇതിന്റെ അടിസ്ഥാനത്തിൽ പൂതാടി പഞ്ചായത്തിലെ 11ാം വാർഡ് മൂടക്കൊല്ലിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശവാസികളോട് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാൻ നിർദേശം നൽകുകയും ചെയ്തു. വയനാട് സൗത്ത് ഡി.എഫ്.ഒ ഷജ്ന കരീം, ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. ജിനേഷ് മോഹൻദാസ് തുടങ്ങിയവരാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...