സോളാർ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ഇളയ മകനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. യദു പരമേശ്വരൻ (അച്ചു – 19) ആണ് മരിച്ചത്. കൊല്ലം തിരുമുല്ലവാരത്തെ മുത്തച്ഛന്റെ വീട്ടിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ കൊല്ലം വെസ്റ്റ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കരുനാഗപ്പള്ളി അമൃത സർവകലാശാലയിൽ ബിസിഎ രണ്ടാം വർഷ വിദ്യാർത്ഥിയാണ് യദു. മുത്തച്ഛൻ കെ. പരമേശ്വരൻപിള്ളയുടെ വീടായ തിരുമുല്ലവാരം വിഷ്ണത്തുകാവ് പൊയിലക്കട കോമ്പൗണ്ടിൽ ശ്രീലതിയിൽ ആയിരുന്നു താമസം. ഹരി പരമേശ്വരൻ ആണ് സഹോദരൻ. 2006 ഫെബ്രുവരി 4ന് യദുവിന്റെ അമ്മ രശ്മിയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.