ട്രാഫിക് ബോധവത്ക്കരണത്തിനായി ‘ശുഭയാത്ര’; ഷോർട്ട് ഫിലിമിന്റെ ഭാ​ഗമായി മോഹൻലാൽ

Date:

Share post:

സിനിമകൾക്ക് പുറമെ ഷോർട്ട് ഫിലിമിലും താരമായി മലയാളികളുടെ സ്വന്തം മോഹൻലാൽ. ട്രാഫിക് ബോധവത്ക്കരണത്തിന്റെ ഭാ​ഗമായി കൊച്ചി സിറ്റി ട്രാഫിക് പോലീസ് ഒരുക്കിയ ‘ശുഭയാത്ര’ എന്ന ഷോർട്ട് ഫിലിമിന്റെ ഭാ​ഗമായിരിക്കുകയാണ് മോഹൻലാൽ.

‘സിനിമയിലെ പോലെ യഥാർത്ഥ ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ എന്ന് മോഹൻലാൽ പറയുന്ന വാക്കുകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. 10 മിനിറ്റ് ദൈർഘ്യമാണ് ചിത്രത്തിനുള്ളത്. ശുഭയാത്രയുടെ ഒഫീഷ്യൽ യൂട്യൂബ് റിലീസ് മോഹൻലാൽ, ഇന്ദ്രജിത്ത്, ബേസിൽ ജോസഫ്, മെൻ്റലിസ്റ്റ് ആദി തുടങ്ങി 45-ഓളം താരങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ നടന്നു.

ലറിഷ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ശുഭയാത്ര സിനിമയുടെ അതേ ക്വാളിറ്റിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാ​ഗമായി പൊതുജനങ്ങൾക്ക് ട്രാഫിക് ബോധവത്ക്കരണം നൽകുകയാണ് ഹ്രസ്വചിത്രത്തിലൂടെ ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....