മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാന്റെ വകുപ്പുകൾ വീതം വെച്ചു

Date:

Share post:

മുൻ മന്ത്രി സജി ചെറിയാന്റെ വകുപ്പുകൾ മൂന്ന് മന്ത്രിമാർക്കായി വിഭജിച്ച് നൽകി. പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ, വി എൻ വാസവൻ എന്നിവർക്കാണ് വകുപ്പുകൾ നൽകിയത്. ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചു.

സാംസ്കാരിക വകുപ്പ് വി എൻ വാസവനാണ് നൽകിയത്. യുവജനക്ഷേമ വകുപ്പിന്റെ ചുമതല പി എ മുഹമ്മദ് റിയാസിന് നൽകി. ഫിഷറീസ് വകുപ്പ് വി അബ്ദുറഹ്മാൻ കൈകാര്യം ചെയ്യും. സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. സജി ചെറിയാന് പകരം തത്കാലം പുതിയ മന്ത്രിയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ​ബാലകൃഷ്ണനും വകുപ്പ് വിഭജനം മുഖ്യമന്ത്രിക്ക് തീരുമാനിക്കാം എന്ന നിലപാടാണ് സ്വീകരിച്ചത്.

ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയതിനെ തുടർന്നാണ് സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവച്ചത്. ജനത്തെ കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് രാജ്യത്തിന്റേതെന്നും ബ്രിട്ടീഷുകാരൻ പറഞ്ഞതാണ് ഭരണഘടനയിൽ ഉള്ളതെന്നുമായിരുന്നു പരാമർശം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...