ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന പൊലീസ് വാഹനങ്ങൾക്കും പിഴ ഈടാക്കാൻ നിർദേശം നൽകി ഡിജിപി. പൊലീസ് വാഹനങ്ങൾ നിയമം ലംഘിക്കുന്നത് പതിവായതോടെയാണ് ഡിജിപിയുടെ നിർദേശം. ഉദ്യോഗസ്ഥർ പിഴ അടച്ചതിന്റെ വിശദാംശങ്ങൾ 10 ദിവസത്തിനകം അറിയിക്കണമെന്നും നിർദേശത്തിലുണ്ട്.
നിയമം നടപ്പിലാക്കുന്ന ഏജൻസി എന്ന നിലയിൽ പൊലീസിന് ട്രാഫിക് നിയമങ്ങൾ പാലിക്കാനുള്ള ബാധ്യതയുണ്ടെന്ന് നിർദേശത്തിൽ പറയുന്നു. ട്രാഫിക് നിയമം ലംഘിക്കുന്നവരാണ് പിഴ അടയ്ക്കേണ്ടത്. എന്നാൽ ഇതിനായി സർക്കാരിന്റെ പണം ചെലവാക്കാൻ കഴിയില്ല. പിഴ അടച്ച ഉദ്യോഗസ്ഥരുടെ വിവരം സംസ്ഥാന തലത്തിൽ ശേഖരിച്ച് അറിയിക്കാനും ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.