അടുത്തമാസം വീടിൻ്റെ പാലുകാച്ചിന് നാട്ടിലേയ്ക്ക് വരാനിരിക്കെ വിയോ​ഗം; നെഞ്ചുതകരുന്ന വേദനയോടെ സ്റ്റെഫിന്റെ കുടുംബം

Date:

Share post:

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തം കേരളക്കരയ്ക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ നാടും വീടും വിട്ട് കടലിനക്കരെ പോയി കഠിനാധ്വാനം ചെയ്തിരുന്നവരാണ് മരണത്തിന് കീഴടങ്ങിയത്. അക്കൂട്ടത്തിൽ കോട്ടയം പാമ്പാടി സ്വദേശിയും 29-കാരനുമായ സ്റ്റെഫിൻ എബ്രഹാം സാബുവിന്റെ വേർപാട് തീരാവേദനയായി മാറിയിരിക്കുകയാണ് കുടുംബത്തിന്.

അടുത്ത മാസം തങ്ങളുടെ പുതിയ വീടിന്റെ പാലുകാച്ചിന് വരാനിരിക്കെയാണ് സ്റ്റെഫിന്റെ വേർപാട്. ഒരുപാട് സ്വപ്നം കണ്ട്, അധ്വാനിച്ചുണ്ടാക്കിയ തുകയെല്ലാം കൂട്ടിവെച്ചാണ് സ്റ്റെഫിൻ വീട് നിർമ്മാണം ആരംഭിച്ചത്. ഗൾഫിൽ ജോലി ചെയ്തും ലോണെടുത്തുമെല്ലാമായിരുന്നു സ്റ്റെഫിൻ വീട് നിർമ്മാണത്തിനുള്ള പണം കണ്ടെത്തിയത്. നിർമ്മാണം അവസാന ഘട്ടത്തിലേയ്ക്ക് അടുത്തതോടെ അടുത്ത മാസം പാലുകാച്ചനുള്ള തീരുമാനത്തിലുമെത്തി. എന്നാൽ ആ മുഹൂർത്തത്തിന് സാക്ഷിയാകാൻ ഇനി സ്റ്റെഫിന് സാധിക്കില്ലെന്ന് വിശ്വസിക്കാൻ കുടുംബത്തിന് ഇപ്പോഴും സാധിച്ചിട്ടില്ല.

2019ലാണ് സ്റ്റെഫിൻ കുവൈത്തിൽ മെക്കാനിക്കൽ എൻജിനീയറായി ജോലിയിൽ പ്രവേശിച്ചത്. സ്റ്റെഫിന്റെ പിതാവ് കഴിഞ്ഞ മൂന്ന് വർഷമായി അർബുദബാധിതനായി ചികിത്സയിലാണ്. പെന്തക്കോസ് വിഭാഗത്തിന്റെ സഭാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സ്റ്റെഫിൻ സഭയിലെ കീബോർഡിസ്റ്റും ഗായകസംഘത്തിലുമെല്ലാം ‌ഉൾപ്പെട്ടിരുന്നു. വീടിന്റെ നിർമ്മാണം കഴിഞ്ഞ് സ്റ്റെഫിന്റെ വിവാഹം നടത്തുന്നതിനായി ആലോചനകളും തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് കുടുംബത്തെ കണ്ണീരിലാഴ്ത്തി സ്റ്റെഫിൻ വിടപറഞ്ഞത്.

സാബു-ഷെർലി ദമ്പതികളുടെ മൂത്തമകനാണ് സ്റ്റെഫിൻ. സ്റ്റെഫിൻ്റെ സഹോദരനും കുവൈത്തിൽ മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുകയാണ്. മറ്റൊരു സഹോദരൻ ഇസ്രായേലിൽ പി.എച്ച്.ഡി ചെയ്യുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...